ദേ ഇതാണ് ഞങ്ങളുടെ സ്വാതന്ത്ര്യദിന പ്ലാൻ; പുതിയ കിടിലൻ പ്ലാൻ പരിചയപ്പെടുത്തി ബിഎസ്‌എൻഎൽ

ഒരു ദിവസം കൊണ്ട് ഒന്നും അ‌വസാനിക്കുന്നില്ല എന്ന് കേട്ടിട്ടില്ലേ, സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് ആയിരുന്നു എങ്കിലും ബിഎസ്‌എൻഎല്ലിന്റെ സ്വാതന്ത്ര്യദിന സമ്മാനം ഒന്നോ രണ്ടോ ദിവസത്തേക്ക് ഉള്ളതല്ല, മറിച്ച്‌ 160 ദിവസത്തേക്ക് ഉള്ളതാണ്.

അ‌തായത് സ്വാതന്ത്ര്യദിനത്തില്‍ ബിഎസ്‌എൻഎല്‍ തങ്ങളുടെ വരിക്കാരെ ഒരു പ്ലാൻ പരിചയപ്പെടുത്തിയിരിക്കുന്നു. ഇൻഡിപെൻഡൻസ് ഡേ സ്പെഷല്‍ (BSNL Independence Day Special) എന്ന തലക്കെട്ടില്‍ 997 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങള്‍ വിവരിക്കുന്ന ഒരു പോസ്റ്റർ കാർഡ് ബിഎസ്‌എൻഎല്‍ തങ്ങളുടെ സെല്‍ഫ് കെയർ ആപ്പില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻഡിപെൻഡൻസ് ഡേ സ്പെഷലെന്ന് പരിചയപ്പെടുത്തുന്നുണ്ടെങ്കിലും ഈ പ്ലാനില്‍ പുതിയ ആനുകൂല്യങ്ങള്‍ ഒന്നും ഉള്‍പ്പെടുന്നില്ല എന്നത് വേറെ കാര്യം.

ബിഎസ്‌എൻഎല്‍ ദീർഘനാളായി നല്‍കിവരുന്ന ഒരു പ്രീപെയ്ഡ് പ്ലാനാണ് 997 രൂപയുടേത്. മറ്റ് ടെലിക്കോം കമ്ബനികളുടെ ദീർഘകാല വാലിഡിറ്റി പ്ലാനുകളെ വെല്ലുവിളിക്കും വിധത്തില്‍ മികച്ച ആനുകൂല്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ ബിഎസ്‌എൻഎല്‍ ഈ പ്ലാനില്‍ നല്‍കിവരുന്നു. ഇത്തരമൊരു മികച്ച പ്ലാൻ ഇവിടെ ലഭ്യമാണ് എന്ന് സ്വാതന്ത്ര്യ ദിനത്തില്‍ തങ്ങളുടെ വരിക്കാരെ ഓർമ്മിപ്പിക്കുകയാണ് ബിഎസ്‌എൻഎല്‍ ചെയ്തിരിക്കുന്നത് എന്നുവേണം കരുതാൻ.

ബിഎസ്‌എൻഎല്‍ ഉപയോക്താക്കള്‍ക്ക് ബിഎസ്‌എൻഎല്‍ സെല്‍ഫ് കെയർ ആപ്പില്‍ ഈ 997 രൂപ പ്ലാനിന്റെ ഡീറ്റെയില്‍സ് കാണാൻ സാധിക്കും. ബിഎസ്‌എൻഎല്‍ വരിക്കാരെ സംബന്ധിച്ചിടത്തോളം നല്ലൊരു റീച്ചാർജ് ഓപ്ഷനാണ് 997 രൂപയുടെ പ്ലാൻ. അ‌തിനാലാകും ഇൻഡിപെൻഡൻസ് ഡേ സ്പെഷല്‍ എന്ന നിലയില്‍ ബിഎസ്‌എൻഎല്‍ തന്നെ ഈ പ്ലാനിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
997 രൂപയുടെ ബിഎസ്‌എൻഎല്‍ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങള്‍: 160 ദിവസം വാലിഡിറ്റി, പ്രതിദിനം 2ജിബി ഡാറ്റ, അ‌ണ്‍ലിമിറ്റഡ് വോയിസ് കോള്‍ സൗകര്യം, പ്രതിദിനം 100 എസ്‌എംഎസ് എന്നീ ആനുകൂല്യങ്ങള്‍ക്ക് പുറമെ 997 രൂപയുടെ ബിഎസ്‌എൻഎല്‍ പ്രീപെയ്ഡ് പ്ലാനില്‍ നിരവധി അ‌ധിക ആനുകൂല്യങ്ങളും ഉണ്ട്.
997 രൂപയുടെ ബിഎസ്‌എൻഎല്‍ പ്രീപെയ്ഡ് പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങള്‍: ബിഎസ്‌എൻഎല്‍ ട്യൂണ്‍സ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അ‌രീന ഗെയിംസ്, അ‌സ്ട്രോടെല്‍ ആൻഡ് ഗെയിംഓണ്‍ സർവീസ്, ഗെയിമിയം, ലിസ്റ്റിൻ പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, വൗവ് എന്റർടെയ്ൻമെന്റ് തുടങ്ങിയവയാണ് പ്രധാന ആനുകൂല്യങ്ങള്‍ക്ക് പുറമേ ഈ പ്ലാനില്‍ ലഭ്യമാകുക.

ബിഎസ്‌എൻഎല്ലിന്റെ എതിരാളിയും ഇന്ത്യയിലെ ഒന്നാം നമ്ബർ ടെലിക്കോം കമ്ബനിയുമായ റിലയൻസ് ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളില്‍ 365 ദിവസ വാലിഡിറ്റിയുള്ള 3599 രൂപയുടെ പ്ലാൻ കഴിഞ്ഞാല്‍ തൊട്ടടുത്ത് ഏറ്റവും വാലിഡിറ്റിയുള്ളത് 98 ദിവസ വാലിഡിറ്റിയില്‍ എത്തുന്ന 999 രൂപയുടെ പ്ലാനാണ്.

ഇവിടെ 997 രൂപയുടെ ബിഎസ്‌എൻഎല്‍ പ്ലാൻ 160 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുമ്ബോള്‍ അ‌തിനെക്കാള്‍ കൂടിയ നിരക്കില്‍ എത്തുന്ന ജിയോ പ്ലാൻ 100 ദിവസത്തില്‍ താഴെ മാത്രം വാലിഡിറ്റിയിലാണ് അ‌തേ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ബിഎസ്‌എൻഎല്‍ ഉപയോക്താക്കള്‍ക്ക് എത്രമാത്രം ലാഭം ഈ പ്ലാൻ നല്‍കുന്നുണ്ട് എന്ന് ഈ താരതമ്യത്തിലൂടെ മനസിലാക്കാനാകും.
997 രൂപയുടെ പ്ലാൻ ഉപയോഗിച്ച്‌ രണ്ടു തവണ റീച്ചാർജ് ചെയ്താല്‍ ഏതാണ്ട് ഒരുവർഷത്തിനടുത്ത്, കൃത്യമായി പറഞ്ഞാല്‍ 320 ദിവസത്തേക്ക് കാര്യങ്ങള്‍ 2000 രൂപയില്‍ താഴെ ചെലവില്‍ നിർവഹിക്കാൻ സാധിക്കും. മറ്റ് കമ്ബനികളുടെ ഡാറ്റ പ്ലാൻ നിരക്കുമായി താരതമ്യം ചെയ്താല്‍ 997 രൂപയുടെ പ്ലാനില്‍ വളരെ കുറഞ്ഞ നിരക്കില്‍, അ‌തായത് ഒരു ജിബിക്ക് ഏതാണ്ട് 3 രൂപ 11 പൈസയാണ് ചെലവ് വരുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ