ആറമ്ബാക്കം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി കനലിലൂടെ നടക്കുന്ന ആചാരത്തിനിടയില്‍ ഏഴ് വയസുകാരന് വീണ് പരിക്കേറ്റു.
തമിഴ്നാട്ടിലെ തിരുവള്ളുവർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച നടന്ന ക്ഷേത്ര ഉല്‍സവത്തിനിടെയാണ് സംഭവം. ആറമ്ബാക്കത്തെ കാട്ടുകൊള്ളൈമേടിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് സംഭവം. നൂറോളം വിശ്വാസികള്‍ ആയിരണക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ആയിരുന്നു കനലിലൂടെ നടന്നിരുന്നത്.
ഇതിനിടയിലാണ് കനലിലൂടെ നടക്കാൻ ശ്രമിച്ച ഏഴ് വയസുകാരൻ മോനിഷിനാണ് കനലില്‍ വീണ് പരിക്കേല്‍ക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വലിയ രീതിയില്‍ കനലുകള്‍ നിരത്തിയിട്ടതിലൂടെ ഒന്നിന് പിറകെ ഒന്നായി വിശ്വാസികള്‍ കടന്നു പോവുന്നു. ഏഴുവയസുകാരന്റെ അവസരമായപ്പോള്‍ കനല്‍ നിറച്ച ഭാഗത്ത് എത്തിയ കുട്ടി മുന്നോട്ട് നടക്കാൻ മടിച്ച് നില്‍ക്കുന്നതും പിന്മാറുന്നതും പിന്നീട് പിന്നാലെ വന്ന ഒരാള്‍ കുട്ടിയേ കയ്യില്‍ പിടിച്ച് കൂടെ കൂട്ടി കനലിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി കനലില്‍ വീണ് പോകുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
പിന്മാറി നില്‍ക്കുന്ന കുട്ടിയോട് സമീപത്തുള്ളവർ സംസാരിക്കുകയും മുന്നോട്ട് നടക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് സംഭവം. പൊലീസുകാർ അടക്കം നിരവധി പേരുടെ സാന്നിധ്യത്തിലാണ് അപകടമെന്നതാണ് ശ്രദ്ധേയം. കനല്‍ കൂനയിലേക്ക് വീണ് പോയ കുട്ടിയെ പെട്ടന്ന് തന്നെ ചുറ്റുമുണ്ടായിരുന്നവർ വാരിയെടുക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. പിന്മാറി നില്‍ക്കുന്ന ഏഴ് വയസുകാരനെ ഒരു പൊലീസുകാരൻ അടക്കമുള്ളവരാണ് കനല്‍ നിറഞ്ഞ കുഴി നടന്ന് മറി കടക്കാൻ പ്രോത്സാഹിപ്പിക്കുമ്ബോഴും കുട്ടിയെ തനിയെ മുന്നോട്ട് വരാതിരിക്കുമ്ബോഴാണ് മറ്റൊരാള്‍ കുട്ടിയുടെ കൈ പിടിച്ച് മുന്നോട്ട് കനലിലേക്ക് വരുന്നത്.
പൊള്ളലേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങള്‍ക്ക് നേരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഏഴ് വയസുകാരനെ നിർബന്ധിച്ച് ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യിക്കുന്നത് ക്രൂരതയെന്നാണ് രൂക്ഷമാവുന്ന വിമർശനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ