മൂന്നാം ലോക മഹായുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് പ്രവചിച്ച് ഹരിയാനയിലെ ജ്യോത്സ്യന്‍. ആഗസ്റ്റ് 4നോ അല്ലെങ്കില്‍ ആഗസ്റ്റ് 5നോ യുദ്ധം ആരംഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
ഹരിയാന സ്വദേശിയായ കുശാല്‍ കുമാര്‍ എന്ന ജ്യോത്സ്യന്റെ പ്രവചനമാണ് ഇപ്പോള്‍ വൈറലാകുന്നത്.
റഷ്യ-ഉക്രൈന്‍ യുദ്ധം, ഇസ്രായേല്‍ ഹമാസ് യുദ്ധം എന്നിവയെല്ലാം ഇദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. അതുകൊണ്ട് തന്നെ കുശാലിന്റെ ഏറ്റവും പുതിയ പ്രവചനം പലരും ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തെപ്പറ്റി അദ്ദേഹം നേരത്തെയും പ്രവചനം നടത്തിയിരുന്നു.
നേരത്തെ 2024 ജൂണ്‍ 18ന് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കാര്യമായ സംഭവവികാസങ്ങള്‍ ഒന്നും തന്നെ അന്നേ ദിവസം ഉണ്ടായിരുന്നില്ല. പിന്നീട് ജൂണ്‍ 26നോ അല്ലെങ്കില്‍ 28നോ യുദ്ധം ആരംഭിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. എന്നാല്‍ അതും സംഭവിച്ചില്ല. ഹരിയാനയിലെ പഞ്ച്കുളയില്‍ നിന്നുള്ള വേദിക് ജ്യോത്സ്യനാണ് ഇദ്ദേഹം. ലോകമെമ്ബാടുമുള്ള വിവിധ ജ്യോതിഷ മാസികകളില്‍ ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമ്ബദ് വ്യവസ്ഥ, കാലാവസ്ഥ, ബിസിനസ്, സംഘര്‍ഷം എന്നീ വിഷയങ്ങളിലും അദ്ദേഹം ലേഖനം എഴുതാറുണ്ട്. 2017 ഡിസംബറില്‍ യുഎസ്‌എയിലെ പ്രശസ്ത മാസികയായ വിസ്ഡത്തില്‍ അദ്ദേഹത്തിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു "Astrological Probable Alerts for the United States in 2018" എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. അദ്ദേഹത്തിന്റെ ലേഖനത്തില്‍ പ്രവചിച്ച പല കാര്യങ്ങളും ഇതിനോടകം തന്നെ സംഭവിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ