ന്യൂഡല്‍ഹി
200 കോടിയുടെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖർ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ജന്മദിനത്തില്‍ എഴുതിയ കത്ത് പുറത്ത്.
ആഡംബര നൗകയടക്കം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നടിക്ക് സമ്മാനിക്കുമെന്ന് കത്തിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച 39-ാം ജന്മദിനം ആഘോഷിച്ച ജാക്വിലിന് 'ലേഡി ജാക്വിലിൻ' എന്നുപേരിട്ട ആഡംബര നൗകയാണ് താൻ സമ്മാനിച്ചതെന്നും കത്തിലുണ്ട്.
ഈ മാസം തന്നെ ആഡംബര നൗക കൈമാറുമെന്നും കത്തിലുണ്ടെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു .ജാക്വിലിന്റെ എല്ലാ ആഗ്രഹങ്ങളും വരും വർഷത്തില്‍ സാക്ഷാത്കരിക്കപ്പെടണമെന്നും സുകേഷ് ഉറപ്പ് നല്‍കുന്നു. ഇതിന് പുറമെ ജാക്വിലിന്റെ പേരില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരിധിവാസത്തിന് 15 കോടി രൂപ നല്‍കുമെന്നും ദുരിതബാധിതകർക്ക് 300 വീടുകള്‍ നിർമിച്ചുനല്‍കുമെന്നും കത്തില്‍ പറയുന്നുണ്ട്. ഇതിനായി കേരള സർക്കാറുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ഒരു ടീമിനെ നിയോഗിച്ചതായും സുകേഷ് പറയുന്നു.
തനിക്ക് നല്‍കിയ പിന്തുണക്ക് നന്ദിസൂചകമായി ആരാധകര്‍ക്ക് 100 ഐ ഫോണ്‍ 15 പ്രോ സമ്മാനമായി നല്‍കുമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. വിജയികളെ യൂട്യൂബില്‍ തന്റെ ടീം പ്രഖ്യാപിക്കുമെന്നും കത്തിലുണ്ട്.
ഉന്നത വ്യക്തികളില്‍ നിന്ന് പണം തട്ടിയ കേസില്‍ 2017 മുതല്‍ സുകേഷ് ചന്ദ്രശേഖർ ജയിലിലാണ്. സമീപ കാലത്തുണ്ടായ ഏറ്റവും വലിയ തട്ടിപ്പ് കേസിലെ പ്രതിയാണ് സുകേഷ്. മലയാളി നടിയും മോഡലുമായ ഭാര്യ ലീന മരിയപോളും കേസില്‍ പ്രതിയാണ്. ഫാർമസ്യൂട്ടിക്കല്‍ കമ്ബനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മല്‍വീന്ദർ സിങ് എന്നിവരുടെ കുടുംബത്തില്‍ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരില്‍ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ആളുകളുടെ വിശ്വാസം നേടിയിരുന്നത്.
ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ്. തട്ടിയെടുത്ത തുകയില്‍ നിന്ന് അഞ്ച് കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍ സുകേഷ് ജാക്വിലിന് നല്‍കിയെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്.52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്ബത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നല്‍കിയത്. നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസില്‍ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസില്‍ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു.ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ