ഏ കെ ആന്റണിയെ മുസ്ലിം വിരോധിയാക്കാനുള്ള സിപിഎം ശ്രമം തടഞ്ഞ് ഷാഫിചാലിയം

കുവൈറ്റ് സിറ്റി 
കേരളം രാഷ്ട്രീയത്തില്‍ എന്നും വളരെയേറെ തെറ്റിധരിക്കപ്പെട്ട നേതാവാണ് ശ്രീ ഏകെ ആന്റണി. ഇടതു ജനാധിപത്യ മുന്നണിയുടെ ദീർഘ കാലത്തെ തെറ്റായ വിദ്യാഭ്യാസ നയത്തിന്റെ ഫലമായി കേരളത്തില്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ആ കാലഘട്ടത്തില്‍ സംസ്ഥാന സർക്കാരിന് സാമ്ബത്തിക ശേഷി ഉണ്ടായിരുന്നില്ല. കേരളത്തില്‍ നിന്നുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സ്വകാര്യ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അയല്‍ സംസ്ഥാന ങ്ങളില്‍ കൂണുപോലെ മുളച്ചുകൊണ്ടിരുന്നു. കേരളത്തിലെ വിദ്യാർത്ഥികളുടെ വർധിച്ച ആവശ്യകതയെ മുതലെടുത്ത് അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും ക്യാപിറ്റേഷൻ ഫീസ് ഈടാക്കുന്ന നിരവധി പ്രൊഫഷണല്‍ കോളേജുകള്‍ ഇക്കാലത്ത് സ്ഥാപിതമായത് നമുക്കറിയാം . വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ മൂലധനത്തെ സംബന്ധിച്ച പ്രതിലോമകരമായ നയങ്ങളുടെ പേരില്‍ ഇടതുപക്ഷം മുഖം തിരിച്ച്‌ നില്‍ക്കുകയായിരുന്നു. മാത്രമല്ല ശക്തമായ എതിർസമരങ്ങ ളും ഇക്കൂട്ടർ നടത്തിക്കൊണ്ടിരുന്നു. അത്യന്തം ഗൗരവമായ ഈ വിഷയത്തിന് പരിഹാരമായി ഒരു സർക്കാർ കോളേജിന് തുല്യം രണ്ടു സ്വാശ്രയ കോളേജുകള്‍ എന്ന നയം സർക്കാർ അംഗീകരിച്ചുകൊണ്ട് സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ പ്രൊഫഷണല്‍ കോളേജ്കള്‍ക്ക് ആരംഭം കുറിച്ചത്. അനുവദിക്കുന്ന ഓരോ സ്വാശ്രയ കോളേജ്കളിലെയും അമ്ബത് ശതമാനം സീറ്റുകള്‍ മാനേജ്‍മെന്റിനും അമ്ബത് ശതമാനം സീറ്റുകള്‍ സർക്കാരിനും എന്നതായിരുന്നു വ്യവസ്ഥ.

കോളേജുകള്‍ സ്ഥാപിതമായതോടെ സ്വകാര്യ മാനേജ്‍മെന്റുകള്‍ സുപ്രിം കോടതി വരെ പോയി ന്യുനപക്ഷങ്ങളുടെ പ്രത്യേകപരിരക്ഷ ചൂണ്ടിക്കാട്ടി മേല്പറഞ്ഞ അമ്ബത് ശതമാനം സീറ്റുകള്‍ സർക്കാരിന് നല്‍കണമെന്ന വ്യവസ്ഥയെ അട്ടിമറിച്ചു. ഈ സുപ്രിം കോടതി വിധി വന്ന ദിവസം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് ഇറങ്ങിയ ശ്രീ ആന്റണിയോട് പുഷ്പഗിരി കോളേജ് മാനേജ്‍മെന്റ് സർക്കാരിനെതിരെ നേടിയ കോടതി വിധി സംബന്ധിച്ച്‌ മാധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോഴാണ് 'കേരളത്തില്‍ സംഘടിതന്യുനപക്ഷങ്ങള്‍ ന്യുനപക്ഷ അവകാശങ്ങളുടെ പേരില്‍ ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ കവർന്നെടുക്കുന്നുണ്ട്' എന്ന തരത്തില്‍ അദ്ദേഹം പ്രസ്താവന നടത്തിയത്. ശ്രീ ആന്റണി ഒരു കാലത്തും മത ന്യുനപക്ഷങ്ങള്‍ക്ക് എതിരായ നിലപാട് എടുത്തിട്ടുള്ള നേതാവല്ല. മറിച്ച്‌ വസ്തുതകളെ ന്യായീകരിക്കാതെ ആർജ്ജവത്തോടെ വിളിച്ചുപറയാനുള്ള സത്യ സന്ധതയാണ് അദ്ദേഹത്തെ ഈ വിധം തെറ്റി ധരിപ്പിക്കപ്പെടാൻ ഇടയാക്കിയിരുന്നത്. 

തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ മുസ്ലിം ലീഗിനെ പഴി ചാരിക്കൊണ്ടുള്ള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് സംബന്ധിച്ച്‌ ഏഷ്യാനെറ്റ് ലെ ന്യൂസ് അവറില്‍ അബ്‌ജോത് വര്ഗീസ് നയിച്ച ചർച്ചക്കിടയിലാണ് സിപിഎം പ്രതിനിധി അരുണ്‍കുമാർ ശ്രീ ഏ കെ ആന്റണിയെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമം നടത്തിയത്. ചർച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഈ ഘട്ടത്തില്‍അരുണ്‍ കുമാറിനെതിരെ മുഖത്തടിക്കുന്ന രീതിയില്‍ ആഞ്ഞടിക്കുകയായിരുന്നു. ശ്രീ ആന്റണി മുസ്ലിം എന്ന പദം പോലും ഈ സന്ദർഭത്തില്‍ ഉപയോഗിച്ചിരുന്നില്ല, സംഘടിത ന്യുന പക്ഷത്തെയാണ് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പരാമർശിച്ചത് - ഷാഫി ചാലിയം വ്യക്തമാക്കി.

Post a Comment

വളരെ പുതിയ വളരെ പഴയ