കണ്ണൂർ ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

കണ്ണൂർ
 കണ്ണൂർ ചെറുപുഴയില്‍ അമ്മയെ മകൻ കഴുത്തു ഞെരിച്ച്‌ കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്.

മകൻ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 



Post a Comment

വളരെ പുതിയ വളരെ പഴയ