ഹരിയാനയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ചണ്ഡീഗഡ്
ഹരിയാനയിലെ നൂഹിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച്‌ പത്ത് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്.

ഇവരെ നൂഹ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കുണ്ഡ്‌ലി-മനേസര്‍-പല്‍വാല്‍ എക്‌സ്പ്രസ്‌വേയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ബസിനുള്ളില്‍നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം മുഴങ്ങിയെന്നും പിന്നാലെ തീപിടിക്കുകയായിരുന്നുമെന്നാണ് വിവരം. തീപിടിത്തം ഉണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസ് അപകടസ്ഥലത്ത് എത്തിയത്.

ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. വൃന്ദാവനില്‍നിന്ന് വരികയായിരുന്ന തീര്‍ഥാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം 60ഓളം പേര്‍ ബസിലുണ്ടായിരുന്നെന്നാണ് വിവരം.
അപകടത്തില്‍ 24 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.30ഓടെയാണ് ബസിന് തീപിടിച്ചത്. 60 ഓളം യാത്രക്കാർ ബസിനുള്ളില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

തീപിടിച്ചെന്ന് മനസിലായതോടെ താൻ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടുവെന്ന് ബസിലുണ്ടായിരുന്ന വൃദ്ധ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ബസിന് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട ഒരു ബൈക്ക് യാത്രികനാണ് ഡ്രൈവറെ വിവരമറിയിച്ചത്. തുടർന്ന് ഉടൻ തന്നെ വാഹനം നിർത്തുകയായിരുന്നു.

അപ്പോഴേക്കും തീ അടിയില്‍ നിന്ന് ബസിന്റെ ഉള്ളിലേക്ക് പടർന്നു കഴിഞ്ഞിരുന്നു.

താൻ മുൻ സീറ്റില്‍ ഇരുന്നതിനാലാണ് പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതെന്ന് വൃദ്ധ പറഞ്ഞു. ബസിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും തന്റെ ബന്ധുക്കളാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഏട്ട് ദിവസമായി സംഘം വിവിധ ആത്മീയ കേന്ദ്രങ്ങളിലൂടെ യാത്ര നടത്തുകയായിരുന്നു.

ബസിന്റെ ജനല്‍ ചില്ലുകള്‍ തകർത്ത് പത്തോളം പേരെ രക്ഷിക്കാൻ കഴിഞ്ഞതായി അപകട സ്ഥലത്തിന് സമീപം കടനടത്തുന്ന ഒരാള്‍ പറഞ്ഞു. കൂടുതല്‍ രക്ഷാപ്രവർത്തനത്തിന് മുന്നേ ബസില്‍ പൂർണമായും തീ പടർന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്ബും തീർത്ഥാടകർ യാത്ര ചെയ്‌തിരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ദീർഘദൂരം യാത്ര ചെയ്യുന്നവർക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം ഡ്രൈവർ ഉറങ്ങുന്നതാണ്. നിരവധി തീർത്ഥാടകർക്കാണ് റോഡപകടത്തില്‍ ജീവൻ നഷ്‌ടപ്പെട്ടിട്ടുള്ളത്.

Post a Comment

വളരെ പുതിയ വളരെ പഴയ