നമ്മ ഊരു ബെംഗളൂരു; ഇവിടെ വന്നാൽ പിന്നെ മടങ്ങി പോകാൻ തോന്നില്ല !

ഒരുപാട് മലയാളികള്‍ വസിക്കുന്ന നഗരമാണ് ബെംഗളുരു. പഠിക്കാൻ ആണെങ്കിലും ജോലി ചെയ്യാനാണെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കാതെ ആളുകള്‍ തിരഞ്ഞെടുക്കുന്ന നാട്.മികച്ച അവസരങ്ങളും ജീവിത നിലവാരവും ഇവിടെയുണ്ട് എന്നതാണ് അതിൻറെ കാരണം.ബംഗളൂരു മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസ അവസരങ്ങള്‍ ചെറുതല്ല. ഒട്ടേറെ മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. വിദ്യാർത്ഥികളെ ഈ നഗരത്തിലേക്ക് ആകർഷിക്കുന്നതിന്റെ മറ്റൊരു കാരണം അതാണ്. ഈ നാട്ടിലെത്തിക്കഴിഞ്ഞാല്‍ പിന്നീട് കേരളത്തിലേക്ക് മടങ്ങാൻ തോന്നില്ല എന്നാണ് പൊതുവേയുള്ള സംസാരം. ഒരിക്കല്‍ വന്നാല്‍ ഇവിടം ഇഷ്ടപ്പെട്ടു പോകും. ഇവിടം സ്വർഗ്ഗമാണെന്നാണ് ഇവിടെ എത്തിയ മലയാളികള്‍ പറയുന്നത്. അത്തരത്തില്‍ മലയാളികളെ ഇവിടെ നിലനിർത്താൻ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാംകുറഞ്ഞ ജീവിതചെലവ്ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇവിടെ ജീവിത ചെലവ് കുറവാണ്. ഒരുനേരത്തെ ഭക്ഷണത്തിനു പോലും 20 രൂപ ചെലവാക്കിയാല്‍ മതി. അത്രത്തോളം ചീപ്പാണ് ഈ നഗരം. മാത്രമല്ല താമസസൗകര്യം ഉള്‍പ്പെടെ എല്ലാം കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.കാലാവസ്ഥബെംഗളൂരു മലയാളികളുടെ പ്രിയപ്പെട്ട നഗരങ്ങളില്‍ ഒന്നാവുന്നതില്‍ കാലാവസ്ഥയ്ക്ക് വളരെയധികം പങ്കുണ്ട്. കേരളത്തിലെ ചൂടില്‍ വലഞ്ഞവർക്ക് ഈ നഗരം തണുപ്പാണ് കാത്തുവെച്ചിരിക്കുന്നത്. എത്ര വേനലിലും ചൂട് അനുഭവപ്പെടില്ല.സുരക്ഷിതത്വംഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഒന്നായാണ് ബെംഗളൂരു അറിയപ്പെടുന്നത്. മുംബൈ ഡല്‍ഹി കൊല്‍ക്കത്ത എന്നീ നഗരങ്ങളുമായി താരങ്ങളും ചെയ്യുമ്ബോള്‍ കുറ്റകൃത്യ നിരക്കും ഇവിടെ കുറവാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ച്‌ നിർത്തിയാല്‍ സ്ത്രീകളും സുരക്ഷിതരാണെന്ന് പറയാം.സംസ്കാരംസമ്ബന്നമായ സംസ്കാരമാണ് ബംഗളൂരുവിന്റെ മറ്റൊരു പ്രത്യേകത. രാജ്യത്തിൻറെ നാനാഭാഗത്തു നിന്നുള്ളവർ ഇവിടെ സമാധാനപരമായും സൗഹാർദത്തോടെയും ജീവിക്കുന്നു. സ്വന്തമാചാരങ്ങളും ഭക്ഷണവും സംസ്കാരവും പിന്തുടരാനും ഇവിടെ സാധിക്കുന്നു.കണക്ടിവിറ്റിലോകത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും ഈ നഗരം കണക്‌ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ഇവിടുത്തെ അന്താരാഷ്ട്ര വിമാനത്താവളവും മറ്റൊരാകർഷണമാണ്. സൗത്ത് ഈസ്റ്റ് ഏഷ്യയുമായി ചേർന്നു നില്‍ക്കുന്നതിനാല്‍ മിക്ക രാജ്യങ്ങളിലേക്കും നേരിട്ട് ഫ്ലൈറ്റ് സർവീസുകള്‍ ബെംഗളുരുവില്‍ നിന്ന് ലഭ്യമാണ്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ തുടങ്ങിയ ഇടങ്ങളിലേക്ക് ഇവിടുന്ന് ഫ്ലൈറ്റ് സർവീസുകളുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ