അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടല്‍ മുറിയിയില്‍ വച്ച്‌ മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; പരസ്യഏജന്റ് അറസ്റ്റില്‍

ചെന്നൈ
മലയാളിയായ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരസ്യ ഏജന്റ് സിദ്ധാര്‍ഥ് പിടിയില്‍. പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍മുറിയില്‍ വച്ച്‌ സിദ്ധാര്‍ഥ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

എറണാകുളം സ്വദേശിയായ യുവതിയാണ് ചെന്നൈ റോയപ്പേട്ട പൊലീസില്‍ പരാതി നല്‍കിയത്.

ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തിയശേഷം സിദ്ധാര്‍ഥ് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. മുറിയില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.


Post a Comment

വളരെ പുതിയ വളരെ പഴയ