ചാന്ദ്രയാന്‍ 3-ല്‍ നിന്ന് ലഭിച്ചത് വിലപ്പെട്ട വിവരങ്ങള്‍: ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍

തിരുവനന്തപുരം> ചാന്ദ്രയാൻ 3 ദൗത്യത്തിലൂടെ ചന്ദ്രനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ വളരെ വിലപ്പെട്ടതെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാൻ ഡോ.എസ് സോമനാഥ്. കണ്ടെത്തിയ പലവിവരങ്ങളും ലോകത്തിന് തന്നെ ആദ്യത്തെ അറിവാണ്. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ ശാസ്ത്രജ്ഞരുടെ സംഘം കൂടുതല്‍ പരിശോധിച്ച ശേഷം പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാന്ദ്രയാൻ 3 ലാൻഡര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന പേരിട്ടതില്‍ വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാൻ പറഞ്ഞു. ഇത്തരത്തില്‍ പേരിടല്‍ ആദ്യമായല്ല. വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ