ഇ-റിസോഴ്‌സിന്റെ സാധ്യതകള്‍;കണ്ണൂര്‍ സര്‍വകലാശാല ഡോ.ജാനകി അമ്മാള്‍ ക്യാമ്പസില്‍ ഫോക്കസ് 2022 ന് തുടക്കം


തലശ്ശേരി>
കണ്ണൂര്‍ സര്‍വകലാശാല ഡോ. ജാനകി അമ്മാള്‍ ക്യാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായുള്ള ഓറിയന്റേഷന്‍ പരിപാടികള്‍ക്ക് തുടക്കമായി.
ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും നിയമ ബിരുദ വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച പരിപാടി സര്‍വകലാശാല പ്രൊ.വൈസ് ചാന്‍സലര്‍ ഡോ. എ സാബു ഉദ്ഘാടനം ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല ഒരുക്കിയ വിവിധ സാങ്കേതിക സൗകര്യങ്ങളെ പരിചയപ്പെടുത്തിയായിരുന്നു ഫോക്കസ് 2022 വിന് തുടക്കമിട്ടത്.

പരിപാടിയുടെ ആദ്യ ദിനമായ ബുധന്‍ ഇ-റിസോഴ്‌സസ് എന്ന വിഷയത്തില്‍ സര്‍വകലാശാല ജൂനിയര്‍ ലൈബ്രേറിയന്‍ വി മുഹമ്മദ് നജീബ് ക്ലാസെടുത്തു. ക്യാമ്പസ് ഡയറക്ടര്‍ ഡോ. എം സിനി അധ്യക്ഷത വഹിച്ചു. ലൈഫ് സയന്‍സ് വകുപ്പ് മേധാവി ഡോ. വി അനൂപ് കുമാര്‍ കേശവന്‍, ഇക്കണോമിക്‌സ് വിഭാഗം വകുപ്പ് മേധാവി ഡോ. വി ഷഹര്‍ബാന്‍, ഇക്കണോമിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. വിപി നിര്‍മ്മല്‍ റോയ് എന്നിവര്‍ സംസാരിച്ചു.

വരും ദിവസങ്ങളിലായി സ്‌കോളര്‍ഷിപ് സെല്‍, പ്ലേസ്‌മെന്റ് സെല്‍, ബിസിനസ് ഇന്‍ക്വിബേഷന്‍, സ്റ്റാര്‍ട്ടപ്, ആന്റി റാഗിങ്, ആന്റി നാര്‍ക്കോട്ടിക്‌സ്, സെക്ഷ്വല്‍ ഹരാസ്‌മെന്റ്  ഉള്‍പെടെയുള്ള വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. കണ്ണൂർ സർവകലാശാല ഇന്റേർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലുമായി സംഘടിപ്പിക്കുന്ന പരിപാടി 18 ന് സമാപിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ