ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കാസർകോട് >
കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത എഞ്ചിനീയറിംഗ് ബിരുദം.
സിവില്‍ എഞ്ചിനിയറിംഗിന് ആഗസ്ത് ഒമ്പതിനും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് എന്നിവക്ക് 10 നും കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗിന് 11 നും മെക്കാനിക്കല്‍ എഞ്ചിനിയറിംഗിന് 12 നുമാണ് കൂടിക്കാഴ്ച. ഉദ്യോഗാര്‍ഥികള്‍ അതത് ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് മുമ്പായി ഫോട്ടോ പതിച്ച ബയോഡാറ്റ, എല്ലാ അക്കാദമിക-പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം പെരിയയിലുള്ള പോളിടെക്‌നിക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9995681711.

Post a Comment

വളരെ പുതിയ വളരെ പഴയ