കണ്ണൂർ >
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യില്‍ നിലവില്‍ പുതുതായി ആളുകളെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങിയിട്ടില്ലെന്ന് കാസ്പ് അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് തെറ്റായ പ്രചരണമാണ്. പുതുതായി ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എടുക്കുന്നതിനായി അക്ഷയ, ജനസേവ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ