അറിയിപ്പ്, ജോലി ഒഴിവ്, വിദ്യാഭ്യാസം, സ്കോളർഷിപ്, അപേക്ഷ ക്ഷണിച്ചു, പട്ടയ കേസ്, സ്വയംതൊഴിൽ വായ്പാ പദ്ധതികൾ, ഭവന വായ്പ, ലേലം


കണ്ണൂർ >

ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പരമാവധി വായ്പാ തുക അഞ്ച് ലക്ഷം രൂപ. നിലവിലുള്ള ഭവനത്തിന്റ അറ്റകുറ്റപ്പണിക്കോ വിപൂലീകരണത്തിനോ ആധുനിക വത്ക്കരണത്തിനോ വായ്പ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി ഇല്ല. മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഭവന വായ്പയെടുത്ത അപേക്ഷകന്‍, അപേക്ഷകന്റെ ഭാര്യ/ഭര്‍ത്താവ് എന്നിവര്‍ക്ക് അപേക്ഷിക്കാനാവില്ല. വായ്പയുടെ പലിശ നിരക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ട് ശതമാനവും മറ്റുള്ളവര്‍ക്ക് ഏഴ് ശതമാനവുമാണ്. തിരിച്ചടവ് കാലാവധി ആറു വര്‍ഷം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 7306892389, 8921158858.

ഡ്രൈവര്‍ ഗ്രേഡ് 2; പ്രായോഗിക പരീക്ഷ

വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച് ഡി വി-ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് - മീഡിയം/ഹെവി പാസഞ്ചര്‍/ഗുഡ്‌സ് വെഹിക്കിള്‍, എന്‍ സി എ - എല്‍ സി/എ ഐ - 478/2019) തസ്തികയിലേക്ക് ജില്ലയില്‍ അപേക്ഷിച്ച ഉദേ്യാഗാര്‍ഥികളുടെ പ്രായോഗിക പരീക്ഷ (ടി ടെസ്റ്റ് + റോഡ് ടെസ്റ്റ്) ആഗസ്ത് മൂന്ന്, നാല് തീയതികളില്‍ നടക്കും. രാവിലെ ആറ് മണി മുതല്‍ കോഴിക്കോട് മാലൂര്‍കുന്ന് എ ആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ടിലാണ് നടക്കുക. ഉദേ്യാഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദേ്യാഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. 

ജാഗ്രത പാലിക്കണം

കേരളതീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോഡ് വരെ ജൂലൈ 30 ന് ശക്തമായ തിരമാലയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

അപേക്ഷ ക്ഷണിച്ചു

ഗാര്‍ഹിക പീഢനത്തില്‍ നിന്നും വനിതകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം 2005 - സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററായി രജിസ്റ്റര്‍ ചെയ്യുന്നതിന് എന്‍ജിഒകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട്/കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളളതും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിയമ, വൈദ്യ, സാമ്പത്തിക സഹായം തുടങ്ങിയവക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകളെയാണ് സേവനദാതാക്കളായി തെരഞ്ഞെടുക്കുക. ജില്ലയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കൂത്തുപറമ്പ് എന്നീ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായ എന്‍ജിഒകള്‍ 2021 ആഗസ്ത് 9 നകം സിവില്‍ സ്റ്റേഷനിലെ  ജില്ലാ വനിതാ ശിശു ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2700708.

ലേലം ചെയ്യും

ജില്ലാ വ്യവസായ കേന്ദ്രത്തിലെ അംബാസഡര്‍ കാര്‍, മഹീന്ദ്ര ജീപ്പ്  എന്നീ വാഹനങ്ങള്‍ ആഗസ്ത് 17 ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യും.  ഫോണ്‍: 0497 2700928, 2707522


സെലക്ഷന്‍ ട്രയല്‍ ആഗസ്ത് മൂന്നിന്


തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് 2021-22 വര്‍ഷം അഞ്ച് , 11 ക്ലാസുകളിലെ പ്രവേശനത്തിനുള്ള ജില്ലയിലെ സെലക്ഷന്‍ ട്രയല്‍ ആഗസ്ത് മൂന്നിന് നടക്കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ 2020-21 അധ്യയന വര്‍ഷം നാല്,10 ക്ലാസുകളില്‍ പഠിച്ചിരുന്ന സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി, ജനന സര്‍ട്ടിഫിക്കറ്റ്(ലഭ്യമാണെങ്കില്‍) എന്നിവ സഹിതം കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ആഗസ്ത് മൂന്നിന് രാവിലെ 9.30 നകം എത്തിച്ചേരണം. അഞ്ചാംക്ലാസിലേക്ക് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും ഏഴ്,11 ക്ലാസുകളിലേക്ക് സബ്ജില്ല/ജില്ല/സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലും, എട്ട്, ഒമ്പത് ക്ലാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ജില്ല/സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും സ്‌കില്‍ മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


നീറ്റ് പരീക്ഷ; സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാം

നീറ്റ് പരീക്ഷ വരാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ച് എല്ലാ കാറ്റഗറികളിലും അനുവദനീയമായ ദിവസങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വിത്തുകള്‍, വളങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കാം. ടെക്സ്റ്റ് ബുക്ക് പ്രിന്റ് ചെയ്യുന്നതിന് കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിക്കും ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ പ്രൈസ് സെക്ഷന്‍ അവശ്യമുള്ള ജീവനക്കാരെ വച്ചും എല്ലാ ദിവസവും പ്രവര്‍ത്തിക്കാവുന്നതാണ്. ജൂലൈ 31, ആഗസ്ത് ഒന്ന് ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കുമെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.

Post a Comment

വളരെ പുതിയ വളരെ പഴയ