പശു മൂത്രം, ചാണകം എന്നിവയിൽ നിന്ന് ആയുർവേദ മരുന്ന് നിർമ്മിച്ച് കേരള സർക്കാർ; പൊതുമേഖല സ്ഥാപനമായ ഔഷധിയാണ് മരുന്ന് നിർമ്മിക്കുന്നത്


തിരുവനന്തപുരം >
കേരള സർക്കാർ ഉടമസ്ഥതയിലുള്ള ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനമായ ഔഷധി പശു മൂത്രം ചാണകം തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന മരുന്ന് വിപണിയിലെത്തിച്ചു.

പ്രധാനമായും ചാണകം, പശു മൂത്രം, പശുവിൻ പാൽ, നെയ്യ്, തൈര് എന്നീ അഞ്ച് ചേരുവകൾ ചേർത്താണ് 'പഞ്ചഗവ്യഘൃതം' എന്ന പേരിൽ ആയുർവേദ മരുന്ന് നിർമ്മിക്കുന്നത്.

മാനസികരോഗങ്ങൾ, മഞ്ഞപ്പിത്തം, പനി, അപസ്മാരം എന്നിവക്ക്  പഞ്ചഗവ്യഘൃതം ഉപയോഗിക്കാമെന്ന് ഔഷധി അവകാശപ്പെടുന്നു. കൂടാതെ ഓർമ്മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുമെന്നുമാണ് നിർമ്മാതാക്കളുടെ വാദം.

വർത്തമാന രാഷ്ട്രീയത്തിൻ
പശുവിൻ്റെ പേരിൽ വാദപ്രതിവാദങ്ങൾക്കും സൈബർ പോരുകൾക്കും പുറമെ നിരവധി അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്.

കോവിഡ് രൂക്ഷമായതിന് പിന്നാലെ ചാണകവും ഗോമൂത്രവുമെല്ലാം വൈറസിനെ പ്രതിരോധിക്കാൻ സഹായകമാകും എന്ന വിധത്തിൽ ബിജെപി ജനപ്രതിനിധികൾ നടത്തിയ പരാമർശങ്ങളെല്ലാം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇത്തരം 'പശു രാഷട്രീയത്തിന് ' ശക്തമായ മറുപടി കൊടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ഈ സാഹചര്യത്തിൽ കേരള സർക്കാർ സ്ഥാപനം തന്നെ പശുവിസർജ്യം ഉപയോഗിച്ച് മരുന്ന് ഉൽപാദിപ്പിക്കുന്ന വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ