കൂത്തുപറമ്പ് >
കണ്ണവം കള്ള് ഷാപ്പിനടുത്ത്
ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവുചാലിൽ നിന്ന് ഒരു സ്റ്റീൽ ബോംബുമാണ് റെയ്ഡിൽ കണ്ടെത്തിയത്. രണ്ട് വർഷത്തോളമായി ഉപേക്ഷിച്ച നിലയിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു ആയുധ ശേഖരം. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണവം സി ഐ കെ സുധീറിന്റെ നേതൃത്വത്തിൽ ബോംബു സ്കോഡും, ഡോഗ് സ്ക്വാഡും നടത്തിയ തിരിച്ചലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് പൂഴിയോട് കോളനിയിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന കർശനമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ