സാന്ത്വന സ്പര്‍ശം അദാലത്ത്;പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളില്‍ ഫെബ്രുവരി നാലിന്


പയ്യന്നൂർ >
മന്ത്രിമാരുടെ നേതൃത്വത്തിലുള്ള തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ  പൊതുജന പരിഹാര അദാലത്ത്- സാന്ത്വന സ്പര്‍ശം ഫെബ്രുവരി നാലിന്  വ്യാഴാഴ്ച രാവിലെ ഒമ്പത്  മണി മുതല്‍ ആരംഭിക്കും.  വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി  കെ കെ ശൈലജ ടീച്ചര്‍, തുറമുഖ പുരാവസ്തു  വകുപ്പ്  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അദാലത്തില്‍ നേരിട്ട് പങ്കെടുക്കും. പയ്യന്നൂര്‍ താലൂക്കില്‍ ഉള്ളവരുടെ  പരാതികള്‍ രാവിലെ ഒമ്പത്  മണി മുതലും തളിപ്പറമ്പ് താലൂക്കില്‍ ഉള്ളവരുടെ പരാതികള്‍ ഉച്ചയ്ക്ക് 12 മണി മുതലും സ്വീകരിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ