കണ്ണൂരിൽ ട്രാൻസ് ജെൻഡർ തീകൊളുത്തി മരിച്ചു; തദ്ദേശ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു

കണ്ണൂർ >
തോട്ടട സമാജ്​വാദി കോളനിയിലെ  ട്രാൻസ്ജെൻഡർ കെ സ്നേഹയാണ് തീ കൊളുത്തി മരിച്ചത്. വീടിനകത്ത് നിന്നും ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച ശേഷം പുറത്തേക്ക് വന്ന് തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

തദ്ദേശ തെരെഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷൻ 36 ആം വാർഡായ കിഴുന്നയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ആത്മഹത്യ കാരണം വ്യക്തമല്ലെങ്കിലും തെരഞ്ഞെടുപ്പിലെ പരാജയം സ്നേഹയെ മാനസികമായി അലട്ടിയിരുന്നതായാണ് സൂചന.



Post a Comment

വളരെ പുതിയ വളരെ പഴയ