പാലക്കാട്>
ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് തൻ്റെ മൂന്നാമത്തെ മകന്‍ ആമിലിനെ ഇന്ന് പുലർച്ചെ 4.30 മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് കഴുത്തറുത്തായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം പ്രതി തന്നയാണ് പൊലിസിൽ വിവരമറിയിച്ചത്. പൊലിസ് എത്തുമ്പോൾ വീടിന് മുന്നിൽ നിൽക്കുകയായിരുന്നു ഷാഹിദ. മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ബന്ധുക്കൾ പോലും പൊലിസ് എത്തിയതിന് ശേഷമാണ് സംഭവം അറിഞ്ഞത്. മൂന്ന് മാസം ഗർഭിണിയാണ് ഷാഹിദ. ഇവരെ സൗത്ത് പൊലിസ് കസ്റ്റടിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതക കാരണം വ്യക്തമാകു എന്ന് പൊലിസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ