ബെയ്ജിങ് >
ഉള്ളടക്ക ലംഘിച്ചെന്ന് ആരോപിച്ച് ബിബിസി വേള്‍ഡ് ന്യൂസ് ചാനലിന്
ചൈനയില്‍ നിരോധനം. ചൈനയുടെ പ്രക്ഷേപണ മാർഗരേഖ ലംഘിച്ചതാണ് ചാനലിനെ നിരോധിക്കാൻ കാരണമെന്ന് ചൈനീസ് അധികൃതരുടെ വാദം.
പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചാനല്‍ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിര്‍വ്വഹണ സംവിധാനം പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും, ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദ്ദേശം ബിബിസി ലംഘിച്ചു എന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.
ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബിബിസിയെ അനുവദിക്കുകയില്ല.
പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കുകയില്ലെന്നും ചൈനീസ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
നിരോധനത്തിന് പിന്നാലെ വിശദീകരണവുമായി ബിബിസി രംഗത്തെത്തി. പക്ഷപാത രഹിതവും സത്യസന്ധവുമായ വാർത്തയാണ് ജനങ്ങളിലെത്തിക്കുന്നതെന്നും ചൈനയുടെ നടപടി ഖേദകരമാണെന്നും ബിബിസി പ്രതികരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ