• സ്വന്തം ലേഖകൻ
പിണറായി>
വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പുമായി പിണറായി സാന്ത്വനം. പിണറായി പഞ്ചായത്തിലെ സാമ്പത്തിമായി പിന്നോക്കം നിൽക്കുന്ന മുതിർന്ന പൗരൻമാർക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കലാണ് സാന്ത്വനം ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി പഞ്ചായത്ത് പരിധിയിലെ 60 വയസിന് മുകളിലുള്ളവർക്ക് കാഴ്ച പരിശോധനയും സൗജന്യ കണ്ണട വിതരണവും നടപ്പിലാക്കും. തലശ്ശേരി നിട്ടൂർ ഒപ്ടിക്കൽസുമായി സഹകരിച്ചാണ് പ്രവർത്തനം ഏകോകിപ്പിക്കുന്നത്. കൂടാതെ ബഡ്സ് സ്കൂൾ കേന്ദ്രീകരിച്ച് ആരോഗ്യ പരിപാലന-വിനോദ വിഞ്ജാന പരിപാടികളും ലക്ഷ്യമിടുന്നുണ്ട്. ഇത് സ്കൂൾ പ്രവർത്തനം പുനരാരംഭിക്കുന്ന മുറക്ക് നടപ്പാക്കും.
തലശ്ശേരിയിലെ വിവിധ സന്നദ്ധ സംഘടനകളും സാംസ്കാരിക സ്ഥാപനങ്ങളും വിദഗ്ദ ഡോക്ടർമാരും സാന്ത്വനം പ്രവർത്തനങ്ങളിൽ സഹകരിക്കും. പിണറായിൽ നടന്ന ജനറൽബോഡി യോഗത്തിലാണ് തീരുമാനം.
പുതിയ ഭാരവാഹികളായി ടി പി രാജീവൻ (പ്രസിഡൻ്റ്) , വത്സൻ പനോളി (സെക്രട്ടറി), കെ കെ രാഘവൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ