തലശ്ശേരി >
ടൂറിസം സാധ്യതകള്‍ തുറന്ന് തലശ്ശേരി;
പൈതൃക ടൂറിസം പദ്ധതി ഉദ്ഘാടനം നാളെ
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച) വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും.
ചരിത്രവും സംസ്‌കാരവും പൈതൃകവും സമ്മേളിക്കുന്ന തലശ്ശേരിയുടെ ടൂറിസം സാധ്യതകള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുക, പ്രദേശത്തെ പൈതൃക സമ്പത്തുകള്‍ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന ഗുണ്ടര്‍ട്ട് ബംഗ്ലാവ് സംരക്ഷണം, ഫയര്‍ ടാങ്ക് സംരക്ഷണം, പിയര്‍ റോഡ് സംരക്ഷണവും പൈതൃക വീഥിയായി വികസിപ്പിക്കലും, പെര്‍ഫോമിംഗ് സെന്റര്‍ എന്നീ പ്രവൃത്തികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ന്യൂമാഹി ബോട്ട് ടെര്‍മിനല്‍ ആന്റ് വാക്ക് വേ ഉദ്ഘാടനം
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ന്യൂ മാഹി ബോട്ട് ടെര്‍മിനലിന്റെയും വാക്ക് വേയുടെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 9 ചൊവ്വാഴ്ച) വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും.
റോഡ് ഉദ്ഘാടനം
പിണറായി ആശുപത്രി - അറത്തില്‍കാവ് - വെണ്ടുട്ടായി-കമ്പൗണ്ടര്‍ ഷോപ്പ് റോഡ് ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. എംപിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ് എന്നിവര്‍ പങ്കെടുക്കും.
13.58 കോടി രൂപ ചെലവില്‍ കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് അഭിവൃദ്ധിപ്പെടുത്തിയത്. 10.7 കിലോമീറ്റര്‍ റോഡാണ് നവീകരിച്ചത്. പുതുതായി 17 കലുങ്കുകളും നിര്‍മ്മിച്ചു. ആവശ്യഭാഗങ്ങളില്‍ പാര്‍ശ്വഭിത്തികളും കോണ്‍ക്രീറ്റ് ഓവുചാലുകളും നിര്‍മ്മിച്ചിട്ടുണ്ട്. 5.50 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് ചെയ്താണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കൂടാതെ ടൗണ്‍ ഭാഗത്തും വളവുകളിലും അധിക വീതിയില്‍ ടാറിങ്ങും നടത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ