തിരുവനന്തപുരം >
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം അനുവദിച്ചത്.
സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്.
കള്ളപ്പണം വെളുപ്പിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. സ്വർണകള്ളക്കടത്തിനും ഡോളർ കടത്തിനും കസ്റ്റംസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സ്വർണകള്ളക്കടത്ത് കേസിലെ 23 ആം പ്രതിയാണ് ശിവശങ്കർ. ഈ കേസിലാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
സ്വാഭാവിക ജാമ്യമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. ഇനി ഡോളർ കടത്ത് കേസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും ജാമ്യം ലഭിക്കേണ്ടതുണ്ട്. അതിനാൽ ഇദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ