സോളാർ പീഡനക്കേസിൽ സിബിഐ വരുന്നു.

തിരുവനന്തപുരം >
സോളാർ പീഡനക്കേസുകൾ അന്വേഷിക്കാൻ സിബിഐ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിവർക്കെതിരെയുള്ള കേസിലാണ് നടപടി.
ആറു കേസുകളാണ് സംസ്ഥാന സർക്കാർ സിബിഐക്ക് വിടുന്നത്. ഉടൻ വിജ്ഞാപനം ഇറങ്ങും. 

അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തു കഴിഞ്ഞു. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും

Post a Comment

വളരെ പുതിയ വളരെ പഴയ