മുംബൈ >
കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന മാർച്ച്. നാസിക്കിൽ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്റർ ദൂരമാണ് കർഷകർ മാർച്ച് നടത്തുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമുള്ള കർഷകർ ശനിയാഴ്ച നാസിക്കിൽ സമ്മേളിച്ചാണ് മുംബൈയിലേക്ക് മാർച്ച് ആരംഭിച്ചത്.
ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാണ് റാലി.രണ്ട് നഗരങ്ങൾക്കുമിടയിലുള്ള 180 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായുമാണ് സഞ്ചരിക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെ കർഷകർ മുംബൈയിൽ എത്തിച്ചേരും.
തുടർന്ന് തിങ്കളാഴ്ച കർഷകർ ആസാദ് മൈദാനിയിൽ സമ്മേളിക്കും. എൻസിപി നേതാവ് ശരദ് പവാർ പങ്കെടുക്കും.തുടർന്ന് രാജ്ഭവനിലേക്ക് മാർച്ച് ചെയ്യും. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മഹാരാഷ്ട്രയിലെ കർഷക മാർച്ച്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ