ഇന്ത്യക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന


ജനീവ >
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം. 'നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരെ ആഗോള പോരാട്ടത്തിനുള്ള നിങ്ങളുടെ പിന്തുണക്ക്' എന്നായിരുന്നു ഇന്ത്യയെ പ്രശംസിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്. അറിവുകള്‍ പങ്കുവെക്കപ്പെടുന്നത് വൈറസിനെ തുരത്തി ജീവനും ജീവിതവും സംരക്ഷിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Post a Comment

വളരെ പുതിയ വളരെ പഴയ