കൊല്ലാൻ പട്ടികയുണ്ടാക്കിയ 11 കാരൻ വൻ ആയുധ ശേഖരവുമായി പിടിയിൽ

ഫ്ലോറിഡ
വധിക്കേണ്ടവരുടെ ലിസ്റ്റുണ്ടാക്കി കൊലപാതകം നടത്താനിറങ്ങിയ 11കാരൻ പിടിയില്‍. കുട്ടിയില്‍ നിന്നും വൻ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.

രണ്ട് വ്യത്യസ്ത സ്കുളുകളിലെ ആളുകളെയാണ് കുട്ടി കൊല്ലാൻ ലക്ഷ്യമിട്ടത്. 

വിവിധ എയർസോഫ്റ്റ് റൈഫിള്‍, പിസ്റ്റള്‍, കത്തികള്‍, വാളുകള്‍ എന്നിവയാണ് കണ്ടെടുത്തത്. സ്കൂളില്‍ വെടിവെപ്പ് നടത്തുമെന്ന് കുട്ടി നിരന്തരമായി ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കുട്ടിയുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. 

സ്കൂളില്‍ വെടിവെപ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ കുട്ടിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തുവെന്ന് വൊളോസീയ പൊലീസ് അറിയിച്ചു. കൊല്ലേണ്ടവരുടെ പട്ടിക തയാറാക്കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍, തമാശക്കാണ് ഇതെല്ലാം ചെയ്തതെന്ന മൊഴിയാണ് കുട്ടി നല്‍കിയിരിക്കുന്നത്. 

എന്നാല്‍, വെടിവെപ്പ് നടത്തുമെന്ന് ഭീഷണി മുഴക്കിയതിന് കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിലങ്ങുവെച്ച്‌ കൊണ്ടു പോകുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ ജോർജിയയില്‍ 14കാരൻ നടത്തിയ വെടിവെപ്പില്‍ രണ്ട് കുട്ടികളും അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. 14കാരനെ ഭീഷണി മുഴക്കിയതിന് ഒരു വർഷം മുമ്ബ് എഫ്.ബി.ഐ ചോദ്യം ചെയ്തതാണെന്നും വ്യക്തമായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ