താമരശ്ശേരി
നഗ്നപൂജക്ക് യുവതിയെ നിർബന്ധിച്ചെന്ന കേസില്‍ രണ്ടുപേർ അറസ്റ്റില്‍. അടിവാരം മേലേ പൊട്ടികൈയില്‍ പ്രകാശൻ(46), അടിവാരം വാഴയില്‍ വി.ഷമീർ (40) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
നഗ്നപൂജ ചെയ്താല്‍ ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ സാധിക്കും എന്ന് തെറ്റിദ്ധരിപ്പിക്കുകയും നഗ്നപൂജ നടത്താൻ നിർബന്ധിക്കുകയും ചെയ്തു എന്നുമുള്ള യുവതിയുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ