ലാറ്ററൽ എൻട്രി സ്പോട്ട് അഡ്‌മിഷൻ



ഐ എച്ച് ആർ ഡി യുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്‌കീം പ്രകാരം നിലവിലുള്ള ഒഴിവുകളിലേക്ക് ജൂലൈ 14 ന് കോളേജിൽ വെച്ച് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. രജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ 10 വരെ. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ബ്രാഞ്ച് മാറ്റവും മറ്റു പോളിടെക്നിക്കുകളിൽ അഡ്‌മിഷൻ എടുത്തു സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും, സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മതിയായ ഫീസുമായി രക്ഷിതാക്കൾ സഹിതം കോളേജിൽ എത്തണം. ഫോൺ: 0497-2780287, 8547005082, 9495462909, 8129642905.

Post a Comment

വളരെ പുതിയ വളരെ പഴയ