നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഫിസിയോ തെറാപ്പിസ്റ്റ് (ഏഴ് ഒഴിവ്), സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ ജൂലൈ 13ന് ഇന്റർവ്യൂ നടക്കും. നഴ്‌സിങ് അസിസ്റ്റന്റ് (രണ്ട് ഒഴിവ്), മൾട്ടി പർപ്പസ് വർക്കർ (രണ്ട്), ഡ്രൈവർ (മൂന്ന്), ക്ലീനിംഗ് സ്റ്റാഫ് (നാല്), ഫിറ്റ്നസ് ട്രെയിനർ (രണ്ട്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കൗൺസിലർ തസ്തികകളില്‍ ജൂലൈ 14 നാണ് ഇന്റർവ്യൂ. ഡോക്ടർ, സ്റ്റാഫ് നഴ്‌സ് (രണ്ട്), ഫാർമസിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, ജി-ഗെയ്റ്റർ ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളില്‍ ജൂലൈ 15ന് ഇന്റർവ്യൂ നടക്കും. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ നിശ്ചയിച്ചിട്ടുള്ള തീയതികളിൽ രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തണം. ഫോണ്‍- 04936-270604, 7736919799

Post a Comment

വളരെ പുതിയ വളരെ പഴയ