കണ്ണൂരിൽ ടൂറിസം കേന്ദ്രങ്ങളിൽ താൽക്കാലിക നിയന്ത്രണം

മുഴപ്പിലങ്ങാട്
മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ഉള്ള വാഹനങ്ങളുടെ പ്രവേശനവും നിയന്ത്രിക്കും. വെള്ള ച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള സന്ദർശകരുടെ പ്രവേശനത്തിനും നിയന്ത്രണം ഉണ്ടാകും. സഞ്ചാരികളുടെ സുരക്ഷാ കണക്കിലെടുത്ത് മഴയുടെ ശക്തി കുറയുന്നത് അനുസരിച്ചാണ് നിയന്ത്രണത്തിൽ ഇളവുണ്ടാകുക. കടൽ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് മേൽക്കാലയളവിൽ ബീച്ചുകളിലേക്ക് ഉൾപ്പെടെ ഉള്ള യാത്ര ഒഴിവാക്കണം എന്നും ഡിടിപിസി അറിയിച്ചു. ബീച്ചുകളോട് അനുബന്ധിച്ച പാർക്കുകൾ ഉൾപ്പെടെ താൽക്കാലികമായി അടച്ചിട്ടിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ