എസ്എസ്എൽസി പരീക്ഷാ ഫലം വന്നു കഴിഞ്ഞാൽ ഇനി എന്ത് എന്നത് വലിയ ചോദ്യമാണ്. സ്വന്തം താൽപ്പര്യവും അഭിരുചി, ജോലിസാധ്യത എന്നിവ പരിഗണിച്ചു വേണം ഒരോ വിദ്യാർഥിയും തങ്ങളുടെ ഇഷ്ട മേഖല തിരഞ്ഞെടുക്കാൻ. ഹയർസെക്കണ്ടറിക്ക് വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ചില കോഴ്സുകളറിയാം.
ഹയർ സെക്കൻഡറി (പ്ലസ്ടു)
ഭൂരിപക്ഷം വിദ്യാർഥികളും തെരഞ്ഞെടുക്കുന്ന ഹയർ സെക്കൻഡറി മേഖലയിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സ്ട്രീമുകളിലായി 46 കോമ്പിനേഷനുകളുണ്ട്. ആറ് വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇംഗ്ലീഷും മറ്റൊരു ഭാഷയും നാല് ഓപ്ഷണൽ വിഷയങ്ങൾ. ഏകജാലകസംവിധാനം വഴിയാണ് അലോട്ട്മെന്റ്. ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾ : hscap.kerala.gov.in
വൊക്കേഷണൽ ഹയർ സെക്കൻഡറി
പ്ലസ്ടു പഠനത്തോടൊപ്പം ഏതെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു തൊഴിൽമേഖലയിൽ പരിശീലനത്തിനും സഹായിക്കുന്ന കോഴ്സാണ് വൊക്കേഷണൽ ഹയർസെക്കൻഡറി (VHSC). ഒരു തൊഴിലധിഷ്ഠിത കോഴ്സടക്കം ആറ് വിഷയങ്ങൾ. താൽപ്പര്യമനുസരിച്ച് സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾ തെരഞ്ഞെടുക്കാം. പ്ലസ്ടുക്കാരുടെ എല്ലാ ഉപരിപഠന സാധ്യതകളും വിഎച്ച്എസിക്കാർക്കും ലഭ്യമാണ്. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന്റെ സ്കിൽ സർട്ടിഫിക്കറ്റും ലഭിക്കും. വിവരങ്ങൾക്ക്: vhscap.kerala.gov.in
ടെക്നിക്കൽ ഹയർ സെക്കൻഡറി
ഐഎച്ച്ആർഡിയുടെ കീഴിലു ള്ള 15 ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രേറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി പ്ലസ്ട്രുവിനോടൊപ്പം സാങ്കേതികവിഷയങ്ങളും പഠിക്കാൻ അവസരമുണ്ട്. ആറ് വിഷയങ്ങളാണുള്ളത്.വിവരങ്ങൾക്ക്: www.ihrd.ac.in
കേരള കലാമണ്ഡലം
ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ ഏതെങ്കിലും ഒരു കലാവിഷയം പ്രധാന വിഷയമായി ഹയർ സെക്കൻഡറി പഠനം നടത്താം. പതിനാലോളം കലാവിഷയങ്ങളുണ്ട്. സ്റ്റൈപെൻഡുണ്ട്. വിവരങ്ങൾക്ക്: www.kalamandalam.ac.in
പോളിടെക്നിക്
തൊഴിലധിഷ്ഠിത കോഴ്സുകളാണ് പോളിടെക്നിക്കുകളിലെ ഡിപ്ലോമ കോഴ്സുകൾ. മുപ്പതിൽപ്പരം ബ്രാഞ്ചുകളുണ്ട്. കേൾവി പരിമിതിയുള്ളവർക്കും ചില ബ്രാഞ്ചുകളുണ്ട്. പെൺകുട്ടികൾക്കുമാത്രമായും ചില പോളിടെക്നിക്കുകളുണ്ട്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ജനറൽ പോളിടെക്നിക്കുകൾക്കു പുറമെ ഐഎച്ച്ആർഡി യുടെ കീഴിലുള്ള മോഡൽ പോളിടെക്നിക്കുകളുമുണ്ട്. എൻജിനിയറിങ് കോഴ്സു കൾക്കുപുറമെ കൊമേഴ്സ്/ മാ നേജ്മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്സുകളും പഠിക്കാം. ഡിപ്ലോമക്കാർക്ക് ലാറ്ററൽ എൻട്രി പരീക്ഷവഴി ബിടെക്കിനും (രണ്ടാംവർഷത്തിൽ) ചേരാം. വിവരങ്ങൾക്ക്: www.polyadmission.org, www.ihrd.ac.in
ഐടിഐ
സർക്കാർ, സ്വകാര്യ മേഖലകളിൽ വിവിധ ഏകവർഷ/ രണ്ടു വർഷ സർട്ടിഫിക്കറ്റ് കോഴ്സുകൾ നൽകുന്ന നിരവധി ഐടിഐകളുണ്ട്. കേന്ദ്രസർക്കാരിന്റെ കീഴി ലുള്ള NCVTയുടെ അംഗീകാരമുള്ള കോഴ്സുകളും കേരള സർക്കാരിന്റെ കീഴിലുള്ള SCVTയുടെ അംഗീകാരമുള്ള കോഴ്സുകളും ലഭ്യമാണ്. എൻജിനിയറിങ് സ്ട്രീമിലുള്ള കോഴ്സുകളും നോൺ എൻജിനിയറിങ് സ്ട്രീമിലുള്ള കോഴ്സുകളുമുണ്ട്. ഐടിഐക്കാർക്ക് പോളിടെക്നിക്കുകളിലെ മൂന്നുവർഷ ഡിപ്ലോമ കോഴ്സിന് രണ്ടാംവർഷം നേരിട്ട് ചേരാം. വിവരങ്ങൾക്ക്: www.det.kerala.gov.in
പ്ലാസ്റ്റിക് ടെക്നോളജി
സിഐപിഇടി കൊച്ചി നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്നോളജി, ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി എന്നീ കോഴ്സുകൾക്ക് എസ്എസ്എൽസിയാണ് യോഗ്യത. പ്രവേശനപരീക്ഷയുണ്ട്. വിവരങ്ങൾക്ക്: www.cipet.gov.in
ഇഗ്നോ
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എനർജി ടെക്നോളജി ആൻഡ് മാനേജ്മെന്റ്, ഹെൽത്ത് കെയർ, ഫസ്റ്റ് എയ്ഡ്, ഇൻഫർമേഷൻ ടെക്നോളജി, പെർഫോർമിങ് ആർട്സ് തുടങ്ങി വിവിധ മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. വിവരങ്ങൾക്ക്: www.ignou.ac.in
ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്
ടൈപ്പ്റൈറ്റിങ്ങും സ്റ്റെനോഗ്രാഫിയും പഠനവിഷയമായുള്ള രണ്ടുവർഷ ഡിപ്ലോമ കോഴ്സ്. കേരളത്തിൽ 17 സർക്കാർ കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവസരമുണ്ട്. വിവരങ്ങൾക്ക്: www.polyadmission.org
പ്ലസ് വണ്ണിന് ഇഷ്ടവിഷയം പഠിക്കാം; 46 കോമ്പിനേഷൻ, 54 വിഷയം
പുതുതലമുറയുടെ ഇഷ്ടങ്ങൾക്കൊപ്പം പഠിക്കാൻ ഇഷ്ടംപോലെ കോമ്പിനേഷനുകളുമായി പ്ലസ് വൺ. കേരള സിലബസിൽത്തന്നെ 46 കോമ്പിനേഷനുകളാണ് പഠിക്കാനുള്ളത്. സയൻസ് ഗ്രൂപ്പിൽമാത്രം ഒമ്പത് വിഷയ കോമ്പിനേഷനുണ്ട്. ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും കൊമേഴ്സിന് നാല് കോമ്പിനേഷനുമുണ്ട്. കണക്കിനെ പേടിയുള്ളവർക്കും മെഡിക്കൽ പ്രവേശനം മാത്രം ലക്ഷ്യമിടുന്നവർക്കുമായി സയൻസിൽ കണക്ക് ഒഴിവാക്കിയുള്ള കോമ്പിനേഷനുകളുമുണ്ട്. ബാങ്കിങ്, ഇൻഷുറൻസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ളവർക്ക് കൊമേഴ്സ് ഗ്രൂപ്പിലെ കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാം.
അപേക്ഷ ഏകജാലകത്തിൽ
ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്റും വിവരങ്ങളും www.hscap.kerala.gov.in സൈറ്റിലുണ്ട്. സ്കൂളുകളും കോഴ്സ്കോഡു കളുംഅറിയാൻ വെബ്സൈറ്റിൽ "സ്കൂൾ ലിസ്റ്റ് ക്ലിക്ക് ചെയ്ത് ജില്ലയുടെ പേര് നൽകിയാൽ സ്കൂളുകളുടെ പേരും അവിടെയുള്ള കോഴ്സുകളുടെ കോഡ് സഹിതമുള്ള വിവരങ്ങളും ലഭിക്കും.
46 വിഷയ കോമ്പിനേഷനുകൾ കോഴ്സ് കോഡ് സഹിതം
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്-1
ഫിസിക്സ്, കെമിസ്ട്രി, ഹോം സയൻസ്, ബയോളജി- 2
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ഹോം സയൻസ്-3
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ജിയോളജി-4
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടർ സയൻസ്-5
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ഇലക്ട്രോണിക്സ്-6
ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ജിയോളജി-7
ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്-8
ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ബയോളജി-9
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി-10
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി-11
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജിയോളജി- 12
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മ്യൂസിക്- 13
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ് -14
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി-15
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്- 16
ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി- 17
ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി- 18
സോഷ്യോളജി, സോഷ്യൽവർക്ക്, സൈക്കോളജി, ഗാന്ധിയൻ സ്റ്റഡീസ്- 19
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി-20
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ആന്ത്രപോളജി- 21
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, മലയാളം-22
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, ഹിന്ദി- 23
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, അറബിക്-24
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, ഉറുദു-25
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, കന്നട- 26
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, തമിഴ്-27
ഹിസ്റ്ററി, ഇക്കണോമിക്സ്, സംസ്കൃത സാഹിത്യം, സംസ്കൃതശാസ്ത്ര -28
ഹിസ്റ്ററി, ഫിലോസഫി, സംസ്കൃത സാഹിത്യം, സംസ്കൃതശാസ്ത്ര -29
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്-30
സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്-31
ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപ്പോളജി, സോഷ്യൽ വർക്ക്-32
ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ-33
സോഷ്യോളജി, ജേർണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ -34
ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സൈക്കോളജി-35
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്-36
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്-37
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്-38
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ-39
ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇലക്ട്രോണിക് സിസ്റ്റംസ്- 40
ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, മലയാളം-41
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം-42
ഹിസ്റ്ററി, ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, മലയാളം-43
സോഷ്യൽ വർക്ക്, ജേർണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്-44
ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി-45.
ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, അറബിക്-46
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ