ബിഎസ്എൻഎല്ലിനെ പേടിച്ച് ജിയോ, പുത്തൻ പ്ലാൻ എത്തി; ഈ റീച്ചാർജ് ഡാറ്റാ ലോകത്ത് ഇനി വാഴും

ബിഎസ്‌എന്‍എല്‍ ഇപ്പോള്‍ കുതിച്ച്‌ കൊണ്ടിരിക്കുകയാണ്. പ്രധാന ടെലികോം കമ്ബനികളെല്ലാം നിരക്ക് വര്‍ധിപ്പിച്ചതോടെ നിരവധി പേരാണ് ബിഎസ്‌എന്‍എല്ലിലേക്ക് കണക്ഷന്‍ മാറ്റിയത്.

ടെലികോം മാര്‍ക്കറ്റിലേക്ക് വലിയ തിരിച്ചുവരവാണ് ഇപ്പോള്‍ ബിഎസ്‌എന്‍എല്‍ നടത്തിയിരിക്കുന്നത്. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരുടെ നിരക്ക് വര്‍ധന പലര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ബിഎസ്‌എന്‍എല്ലിന്റെ പല പ്ലാനുകളും ഇതോടെ ജനപ്രിയമായിരിക്കുകയാണ്. വളരെ ചെലവ് കുറഞ്ഞ റീച്ചാര്‍ജുകളാണ് ആളുകളെ ആകര്‍ഷിച്ചത്. വളരെ ചുരുങ്ങിയ ചെലവിലുള്ള നിരവധി റീച്ചാര്‍ജ് പ്ലാനുകളും ഇതിന് പിന്നാലെ ബിഎസ്‌എന്‍എല്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്.

അതേസമയം ബജറ്റ് ഫ്രണ്ട്‌ലി റീച്ചാര്‍ജുകളില്‍ മാത്രമല്ല ഡാറ്റ റീച്ചാര്‍ജുകളും ധാരാള ബിഎസ്‌എന്‍എല്ലിന് ഇപ്പോഴുണ്ട്. 4ജി, 5ജി സര്‍വീസുകള്‍ വരുന്നവയാണ് ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. രാജ്യത്താകെ 15000 സ്ഥലങ്ങളില്‍ പുതിയ നെറ്റ് വര്‍ക്കുകള്‍ ഇതിനോടകം സ്ഥാപിച്ച്‌ കഴിഞ്ഞിരിക്കുകയാണ് ബിഎസ്‌എന്‍എല്‍.

ഓഗസ്റ്റ് പതിനഞ്ചിന് ആന്ധ്രപ്രദേശില്‍ 4ജി സര്‍വീസുകള്‍ ആരംഭിക്കാന്‍ പോവുകയാണ്. ജൂലായ് മാസത്തില്‍ മാത്രം 2.17 ലക്ഷം യൂസര്‍മാരാണ് ബിഎസ്‌എന്‍എല്ലിലേക്ക് മാറിയത്. 40 ലക്ഷത്തിലേറെ ഉപയോക്താക്കള്‍ ആന്ധ്രപ്രദേശില്‍ തന്നെ ബിഎസ്‌എന്‍എല്ലിനുണ്ട്. അതാണ് സര്‍വീസുകള്‍ അവിടെയും ലോഞ്ച് ചെയ്യുന്നത്.

കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള പ്ലാനുകളാണ് ബിഎസ്‌എന്‍എല്ലിന് ഇപ്പോഴുള്ളത്. 3300 ജിബി ഡാറ്റ പ്ലാനിന്റെ വില ഇപ്പോള്‍ കുറച്ചിരിക്കുകയാണ് അവര്‍. ജിയോയെയും എയര്‍ടെല്ലിനെയും ഒരുപോലെ മലര്‍ത്തിടയിനാക്കാനാണ് ഈ നീക്കം നടത്തുന്നത്. ഡാറ്റയുടെ നിരക്കുകള്‍ ജിയോയില്‍ അടക്കം വര്‍ധിച്ചിരിക്കുകയാണ്. അവര്‍ക്കെല്ലാം ഇനി ബിഎസ്‌എന്‍എല്ലിനെ ആശ്രയിക്കാം.

499 രൂപയായിരുന്നു 3300 ജിബി ഡാറ്റയ്ക്കായി നേരത്തെ നല്‍കേണ്ടിയിരുന്ന തുക. എന്നാല്‍ 399 രൂപയായി നിരക്കുകള്‍ കുറച്ചിരിക്കുകയാണ്. എല്ലാ ടെലികോം കമ്ബനികളും നിരക്ക് വര്‍ധിച്ചപ്പോള്‍ ബിഎസ്‌എന്‍എല്‍ അത് കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് കൂടുതല്‍ ഡാറ്റ വേണ്ടവര്‍ക്കുള്ള പ്ലാനാണ്.

അതേസമയം ബിഎസ്‌എന്‍എല്ലിന്റെ 91 രൂപയുടെ പ്ലാനും ഇപ്പോള്‍ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. 90 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇത്രയും കുറഞ്ഞ നിരക്കില്‍ ഒരു ടെലികോം കമ്ബനിയും നിലവില്‍ 90 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍ നല്‍കുന്നില്ല. മിനുട്ടിന് 15 പൈസ എന്ന നിരക്കിലാണ് കോളുകള്‍ ഈ പ്ലാനില്‍ ലഭ്യമാവുക.

ഒരു എംബിക്ക് ഒരു പൈസ് എന്ന നിരക്കില്‍ ഡാറ്റയും ലഭ്യമാവും. 25 പൈസയാണ് ഒരു എസ്‌എംഎസ്സിന് നല്‍കേണ്ടി വരിക. കോളുകളോ ഡാറ്റയോ വേണമെങ്കില്‍ വൗച്ചറുകള്‍ പ്രത്യേകം റീച്ചാര്‍ജ് ചെയ്യണം. 107 രൂപയുടെ മറ്റൊരു പ്ലാനിന് കാലാവധി 35 ദിവസമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ