പത്താം അത്ഭുതം! മദ്യപിച്ച്‌ കിടന്നുറങ്ങിയത് റെയില്‍വെ ട്രാക്കില്‍; ട്രെയിൻ പോയിട്ടും സുരക്ഷിതൻ

മദ്യപിച്ച്‌ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയാള്‍ ട്രെയിൻ കടന്നുപോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബിജ്‌നോറിലായിരുന്നു സംഭവം.

റിപ്പോർട്ടുകള്‍ പ്രകാരം, പുലർച്ചെ 3:30 ഓടെ, ബിജ്‌നോർ നഗരത്തിലെ ആദംപൂർ റെയില്‍വേ ക്രോസില്‍ ഒരാളെ ട്രെയിൻ തട്ടിയിരിക്കാമെന്ന് ലോക്കോ പൈലറ്റ് പൊലീസില്‍ അറിയിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ നേപ്പാള്‍ സ്വദേശിയായ അമർ ബഹദൂർ റെയില്‍വേ ട്രാക്കിന് നടുവില്‍ കിടക്കുന്നത് കണ്ടെത്തി. ഭാഗ്യവശാല്‍, ബഹാദൂറിനെ ജീവനോടെയും പരിക്കേല്‍ക്കാതെയുമാണ് കണ്ടെത്തിയത്.

സംഭവത്തിന്റെ വീഡിയോ വൈറലായി. സ്ഥലത്ത് പൊലീസ് എത്തുമ്ബോള്‍ ഇയാള്‍ ട്രാക്കില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് വീഡിയോയില്‍ കാണാം.ബഹദൂർ മദ്യപിച്ച്‌ ട്രാക്കില്‍ ഉറങ്ങുകയായിരുന്നെന്ന് പൊലീസ് മേധാവി ഉദയ് പ്രതാപ് പറഞ്ഞു. മസൂറി എക്‌സ്‌പ്രസ് ആണ് ഇയാള്‍ ട്രാക്കിലുണ്ടായിരുന്നപ്പോള്‍ കടന്നുപോയത്. ഭയന്ന ലോക്കോപൈലറ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. ബഹദൂറിനെ പിന്നീട് പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

വളരെ പുതിയ വളരെ പഴയ