ആലപ്പുഴ
ചേർത്തലയില്‍ തുമ്ബച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ യുവതി മരിച്ചു.
ചേർത്തല സ്വദേശി ജെ ഇന്ദു ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി തുമ്ബച്ചെടി ഉപയോഗിച്ചുണ്ടാക്കിയ തോരൻ കഴിക്കുകയും പുലർച്ചെ ഇന്ദുവിന് ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയുമായിരുന്നു.
യുവതിയെ ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. തുമ്ബച്ചെടി തോരൻ വച്ച് കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുമ്ബച്ചെടി മറ്റ് രോഗങ്ങളുള്ളവർ കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടർമാർ പറയുന്നു.
പ്രമേഹത്തിനും ഗോയിറ്റർ രോഗത്തിനും ചികിത്സ തേടിയിരുന്ന ആളാണ് ഇന്ദുവെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ ഇത് കഴിച്ച വീട്ടിലുള്ള മറ്റുള്ളവർക്ക് അസ്വസ്ഥതകളില്ല മുറിയില്‍ നിന്ന് വിഷാംശം കലർന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല. സാംപിളുകള്‍ രാസ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് ചേർത്തല പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ