മേപ്പാടി
പുഞ്ചിരിമട്ടത്ത് നാശനഷ്ടങ്ങളും തെരച്ചില്‍ പുരോഗതിയിയും വിലയിരുത്താനെത്തിയപ്പോഴാണ് റവന്യൂ മന്ത്രി കെ.രാജൻ കാട്ടില്‍ താമസിക്കാനിഷ്ടപ്പെടുന്ന പണിയ വിഭാഗത്തില്‍പ്പെട്ട ചേനനെ കാണുന്നത്. ജൂലായ് 30 ന് പുലർച്ചെ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീതിദമായ അവസ്ഥ ചേനൻ മന്ത്രിയെ ധരിപ്പിച്ചു. ശ്രദ്ധിച്ച് കേട്ട മന്ത്രി ചേനനുമായി കുശലാന്വേഷണം നടത്തി സൗഹൃദം സ്ഥാപിച്ചു.
മലമുകളില്‍ താമസിക്കുന്നതിന്റെ അപകടാവസ്ഥ മന്ത്രി ചേനനെ ബോദ്ധ്യപ്പെടുത്തി. തേൻ ശേഖരിച്ച് വില്‍ക്കലാണ് ജോലിയെന്ന് പറഞ്ഞ ചേനനോട് തേനുണ്ടെങ്കില്‍ വാങ്ങാമെന്ന് മന്ത്രി. ഉടൻ ചേനൻ തേനുമായി എത്തി. പണം നല്‍കി തേൻ വാങ്ങിയ മന്ത്രി സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറ്റണമെന്നും വേണ്ട സൗകര്യം ചെയ്ത് തരാമെന്നും ഉറപ്പ് നല്‍കി. ഇതോടെ ഭാര്യ ചെണ്ണയുമായി കാടിറങ്ങാമെന്ന് ചേനൻ. അങ്ങനെയെങ്കില്‍ മുഴുവൻ തേനും വാങ്ങാമെന്ന് മന്ത്രിയുടെ ഓഫർ. കൂടെ ഉണ്ടായിരുന്ന വനം മന്ത്രി എ.കെ ശശീന്ദ്രനും സ്‌നേഹപൂർവ്വം നിർബന്ധിച്ചതോടെ കാടിറങ്ങാമെന്ന് ചേനൻ സമ്മതിച്ചു. വയനാട് സൗത്ത് ഡി.എഫ്.ഒ. കെ. അജിത്തും സാക്ഷിയായി.ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫീസർ ജി. പ്രമോദ്, ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർ രജനികാന്ത്, എസ്.ടി പ്രൊമോട്ടർ രാഹുല്‍, അക്രെഡിറ്റഡ് എഞ്ചിനീയർ അഭിഷേക് എന്നിവരെ ചേനന്റേയും കുടുംബത്തിന്റേയും കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ