ബംഗ്ലാദേശ് കലാപം: മുൻ നായകൻ മഷ്റഫെ മൊർത്താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികൾ

ധാക്ക
ബംഗ്ലാദേശില്‍ തുടരുന്ന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ ഹസീന രാജ്യംവിട്ട് പലായനം ചെയ്തതിന് പിന്നാലെ ദേശീയ ക്രിക്കറ്റ് ടീം മുന്‍ നായകനും എംപിയുമായ മഷ്റഫെ മൊര്‍ത്താസയുടെ വീടിന് തീയിട്ട് ആക്രമികള്‍.

ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനിലെ നരെയ്ല്‍-2 മണ്ഡലത്തില്‍ നിന്നുള്ള എം പിയായ മൊര്‍ത്താസ പൊതു തെരഞ്ഞഎടുപ്പില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്.

അക്രമികള്‍ മൊര്‍ത്താസയുടെ വീട് ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തുവെന്ന് ബംഗ്ലാദേശി മാധ്യമമായ ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്ബോള്‍ മൊര്‍ത്താസ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് വിവരം. അക്രമികള്‍ അവാമി ലീഗിന്‍റെ ജില്ലാ കമ്മിറ്റി ഓഫീസും പാര്‍ട്ടി പ്രസിഡന്‍റ് സുഭാഷ് ചന്ദ്ര ബോസിന്‍റെ വസതിയും തീയിട്ട് നശിപ്പിച്ചു. ആഭ്യന്തര കലാപം രൂക്ഷമായതോടെ രാജ്യം വിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്കും പ്രക്ഷോഭകാരികള്‍ അതിക്രമിച്ചു കയറിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലെ ടിവിയും, ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പ്രക്ഷോഭകാരികള്‍ എടുത്തുകൊണ്ടുപോയി.

Post a Comment

വളരെ പുതിയ വളരെ പഴയ