വഞ്ചനാക്കുറ്റം; മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്


തൃശൂർ
ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച്‌ പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ സംവിധായകൻ മേജർ രവിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.

മേജർ രവിയുടെ തണ്ടർഫോഴ്‌സ് സ്‌ഥാപനത്തിന്‍റെ സഹ ഉടമകളും കേസില്‍ പ്രതികളാണ്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് തുക നല്‍കിയിരിക്കുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

കോടതി നിർദേശ പ്രകാരം ഇരിങ്ങാലക്കുട പോലീസാണ് കേസെടുത്തിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിന്‍റെ പരാതി.


Post a Comment

വളരെ പുതിയ വളരെ പഴയ