കണ്ണൂർ
കെ കെ ശൈലജ എം.എല്‍.എ ലതികയെ തള്ളിപ്പറഞ്ഞത് അവരോട് തന്നെ ചോദിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജൻ.
കണ്ണൂരില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഫിർ പോസ്റ്റ് ലതിക ഷെയർ ചെയ്തതില്‍ തെറ്റില്ല. തെറ്റായ പ്രചാരണം ലതിക ചൂണ്ടിക്കാട്ടിയതാണ്. കോടതിയില്‍ എല്ലാം അവതരിപ്പിക്കും.
പോലീസ് അന്വേഷണം സത്യസന്ധമെന്ന് പ്രതിപക്ഷം അംഗീകരിച്ചു.
കിട്ടിയ വിവരങ്ങള്‍ വെച്ചാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്.
സോഷ്യല്‍ മീഡിയയെ എല്ലാവരും വഴി വിട്ട് ഉപയോഗപ്പെടുത്തുന്നുണ്ടന്നും ഇപി ജയരാജൻ പറഞ്ഞു. ദേശാഭിമാനിക്കെതിരെ നല്‍കിയ മാനനഷ്ട കേസില്‍ ഹാജരാകുന്നതിനായി കണ്ണൂർ കോടതിയില്‍ എത്തിയപ്പോഴാണ് ഇ.പി ജയരാജനെ മാധ്യമങ്ങള്‍ കാഫിർ വിഷയത്തില്‍ പ്രതികരണത്തിനായി കണ്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ