ഉടൻ കോളേജില്‍ ചേരണം, സര്‍ട്ടിഫിക്കറ്റ് പോയി, ഇന്ന് വനയാട്ടിലെത്തിയ മന്ത്രിയോട് നബീല്‍, നാളെ നല്‍കുമെന്ന് അറിയിപ്പ്

കല്‍പ്പറ്റ
ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകള്‍ അടിയന്തരമായി ആവശ്യമുണ്ടെന്ന് വയനാട് സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടിയോട് മുഹമ്മദ് നബീലിന്റെ ആവശ്യം.

ഉടനടി സർട്ടിഫിക്കറ്റുകള്‍ നല്‍കാൻ മന്ത്രിയുടെ നിർദേശം, ഒടുവില്‍ നാളെ ( ഓഗസ്റ്റ് 7)ന് നബീലിന് വയനാട്ടില്‍ സർട്ടിഫിക്കറ്റുകള്‍ കൈമാറും.

വയനാട് വെള്ളാർമ്മല ഗവണ്മെന്റ് ഹൈസ്കൂളില്‍ നിന്നും 2018 - ല്‍ SSLC പാസായ മുഹമ്മദ് നബീല്‍ എം എന്ന വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകള്‍ എല്ലാം ഉരുള്‍പ്പൊട്ടലില്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ജാമിയ മിലിയ ഇസ്ലാമിയ കോളേജില്‍ പ്രവേശനം ലഭിച്ച തനിക്ക് സർട്ടിഫിക്കറ്റുകള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ഇന്ന് വയനാട്ടില്‍ എത്തിയ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയോട് നബീല്‍ അഭ്യർത്ഥിക്കുകയായിരുന്നു.

മന്ത്രി ഉടൻ തന്നെ അപേക്ഷ നടപടിക്കായി പരീക്ഷാഭവനിലേക്ക് അയച്ചു നല്‍കുകയും പരീക്ഷാഭവനില്‍ നിന്ന് നടപടികള്‍ പൂർത്തിയാക്കി പുതിയ സർട്ടിഫിക്കറ്റുമായി ഉദ്യോഗസ്ഥൻ ഇന്നുതന്നെ വയനാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. നാളെ(ഓഗസ്റ്റ് 7) തന്നെ വെള്ളാർമല ഹൈസ്കൂള്‍ പ്രഥമാധ്യാപകൻ മുഖേന കുട്ടിക്ക് സർട്ടിഫിക്കറ്റ് നേരിട്ട്‌ നല്‍കുമെന്ന് പരീക്ഷാഭവൻ അറിയിച്ചു.


Post a Comment

വളരെ പുതിയ വളരെ പഴയ