ദുബൈ
വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ എബിസി കാർഗോ. മേഖലയില്‍ നിന്നുള്ള നൂറോളം പേർക്ക് ജോലി നല്‍കാൻ സന്നദ്ധമെന്ന് എബിസി കാർഗോ അറിയിച്ചു.
അതേസമയം വയനാടിന് സഹായവുമായി യുഎഇയില്‍ നിന്നുള്ള ഇമാറാത്തി സഹോദരിമാരും രംഗത്തെത്തി. മലയാളം പറഞ്ഞ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായി മാറിയ നൂറയും മറിയവുമാണ് വയനാടന്‍ ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സംഭാവന തുക വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇരുവര്‍ക്കും കേരളത്തില്‍ നിരവധി ഫോളോവേഴ്സുണ്ട്. മലയാളം സംസാരിച്ചുകൊണ്ടുള്ള ഇവരുടെ റീലുകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. അടുത്തിടെ മമ്മൂട്ടി ചിത്രം ടര്‍ബോ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ഇവര്‍ ശബ്ദം നല്‍കിയിരുന്നു.
ദുരന്തബാധിത മേഖലയിലേക്ക് സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നും അയക്കുന്ന അവശ്യ വസ്തുക്കള്‍ എബിസി കാർഗോ സൗജന്യമായി എത്തിച്ചു നല്‍കുമെന്നും വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ