ഭാര്യയേയും കുഞ്ഞിനെയും വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ
ഗാർഹിക പീഡന പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തില്‍ യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടില്‍ കയറി വെട്ടി.

കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. ഏഴിമല നരിമട സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയേയും അഞ്ച് വയസുള്ള മകനെയുമാണ് രാജേഷ് വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.

സ്ഥിരം മദ്യപാനിയായ രാജേഷിനെതിരെ ഭാര്യ ഗാർഹിക പീഡന പരാതി നല്‍കിയിരുന്നു. സ്വന്തം വീട്ടിലേക്ക് യുവതി താമസം മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാജേഷ് യുവതിയുടെ വീട്ടിലെത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തർക്കമുണ്ടായി. തുടർന്ന് വാക്കത്തി കൊണ്ട് രാജേഷ് ഭാര്യയെ വെട്ടുകയായിരുന്നു. ഇത് കണ്ട് നിലവിളിച്ച കുഞ്ഞിനെയും ഇയാള്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയും കുഞ്ഞും പരിയാരത്തെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജേഷിനെ റിമാൻഡ് ചെയ്തു.

Post a Comment

വളരെ പുതിയ വളരെ പഴയ