സ്വന്തം മതമായ മുസ്ളീം മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്ന ജാമിത ടീച്ചർക്കെതിരെ മന്ത്രി മുഹമദ് റിയാസ് പരാതി നല്കി.

സ്വന്തം മതമായ മുസ്ളീം മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്ന ജാമിത ടീച്ചർക്കെതിരെ മന്ത്രി മുഹമദ് റിയാസ് പരാതി നല്കി.

തന്നെയും ഭാര്യ വീണാ വിജയനെയും അപമാനിച്ച്‌ 2 മതങ്ങള്‍ തമ്മില്‍ കേരളത്തില്‍ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന മുഹമദ് റിയാസിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. എസ്.പിക്ക് നേരിട്ടാണ്‌ മന്ത്രി പരാതി നല്കിയത്

ആറുമാസം മുൻപ് മറിയക്കുട്ടി നടത്തിയ പരാമർശങ്ങളില്‍ ഒറു റിവ്യൂ പോലെ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ പരാതിക്ക് ആധാരം. മറിക്കുട്ടിച്ചേട്ടത്തി ചെയ്ത വീഡിയോയിലെ പരാമർശം ഇങ്ങനെയായിരുന്നു, പിണറായി വിജയൻ അല്ല മറ്റൊരു മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍ വീണയെ ഒഴിവാക്കി ഇനി വരുന്ന മുഖ്യമന്ത്രിക്ക് ഒരു മകളുണ്ടെങ്കില്‍ അതിന്റെ പിന്നാലേയും റിയാസ് പോകും. ഇത്തരത്തിലൊരു പരമാർശത്തില്‍ റിവ്യൂ നടത്തിയ തനിക്കെതിരെ കേസ് മറിയക്കുട്ടിക്ക് നേരെ കേസില്ല.

ഇസ്ലാമിക നിയമപ്രകാരം റിയാസ് മുസ്ലീമാണ്, ശരിയത്ത് നിയമപ്രകാരം അവർക്ക് നാല് കെട്ടാം, ഇവർക്ക് അധികാരം, രാഷ്ട്രീയം ഉണ്ട് ഇത് മാത്രമേ താൻ പറഞ്ഞിട്ടുള്ളു. ഇത് മതസ്പർദ്ധ അല്ല, എന്റെ മതത്തെക്കുറിച്ച്‌ ഞാൻ പറയുന്നത് എങ്ങനെ കലാപമാകും. അവർ കുടുക്കാൻ ശ്രമിച്ച കേസുകളിലെല്ലാം ഞാൻ രക്ഷപെട്ടു, അവർ നല്കുന്ന കേസുകളെല്ലാം പൊളിഞ്ഞുപോയി അതൊന്നും അവർക്ക് സഹിക്കാൻ കഴിയുന്നില്ല, ജാമിത ടീച്ചർ പറയുന്നു.

755 ബാർ 24 അണ്ടർ സെക്ഷൻ 198 ബിഎൻഎസ് പുതിയ നിയമപ്രകാരമാണ് ബിഎൻഎസ് പ്രകാരമാണ്. അതുപോലെ ലഹള ഉണ്ടാക്കണം എന്നും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം ഉണ്ടാക്കണമെന്ന് ഉദ്ദേശത്തോടുകൂടി മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യയെയും കുറിച്ച്‌ ഫേസ്ബുക്കില്‍ പരാമർശങ്ങള്‍ നടത്തി. എന്നാല്‍ ഇരുവിഭാഗങ്ങള്‍ എന്ന് പറയുന്നതെന്താണ് എന്നും എനിക്ക് കോടതിയില്‍ നിന്ന് അറിയേണ്ടത്.

ആറുമാസം മുൻപുള്ള വീ‍ിയോയുടെ പേരില്‍ റിയാസ് കേസ് കൊടുത്തിരിക്കുന്നത്. തനിക്കെതിരെ മന്ത്രി നേരിട്ട നല്കിയ കേസില്‍ യാതൊരു ഭയവുമില്ല. ഇത് കോടതിയില്‍ തന്നെയെത്തണമെന്ന് താനും ആഗ്രഹിക്കുന്നുവെന്ന് ജാമിത ടീച്ചർ പറഞ്ഞു. കോടതിയോടും, മാധ്യമങ്ങളോടും ഒരു തുറന്നു പറച്ചിലാണ് ഇതിലൂടെ താൻ ആഗ്രഹിക്കുന്നത്. റിയാസിന്റെ മതവികാരം വ്രണപ്പെട്ടുവെങ്കില്‍ അത് വ്യക്തമാക്കണം. ഒരു കലാപത്തിന്റേതായ ഒരു പോയിന്റുപോലും ഇല്ലായെന്നും ജാമിത ടീച്ചർ പറയുന്നു

Post a Comment

വളരെ പുതിയ വളരെ പഴയ