ദില്ലി സിവിൽ സർവീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചവരുടെ എണ്ണം മൂന്നായി; 2 പേർ കസ്റ്റഡിയിൽ

ദില്ലി
ദില്ലിയിലെ സിവില്‍ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.

രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചികിത്സ നല്‍കി. റാവു സിവില്‍ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റില്‍ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേർ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നെന്നും ദില്ലി ഫയർ സർവീസ് അറിയിച്ചു. അപകടത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ ദില്ലി സർക്കാർ മജിസ്റ്റീരില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ