സിബിഐ കസ്റ്റഡിയിൽ ഭഗവദ്ഗീതയും വീട്ടിൽ പാകം ചെയ്ത ഭക്ഷണവും വേണമെന്ന് കേജ്രിവാൾ

ഡല്‍ഹി
മദ്യനയ കേസില്‍ ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ബുധനാഴ്ച മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു.

അന്വേഷണ ഏജൻസിക്ക് കെജ്‌രിവാളിന്റെ കസ്റ്റഡി അനുവദിച്ചപ്പോള്‍, കസ്റ്റഡി കാലയളവില്‍ ചില ഇളവുകള്‍ക്കായുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥനയും അംഗീകരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിനെ ബുധനാഴ്ചയാണ് സിബിഐ ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.

കസ്റ്റഡി സമയത്ത്, കെജ്‌രിവാളിന് കണ്ണട സൂക്ഷിക്കാനും നിർദ്ദേശിച്ച മരുന്നുകള്‍ കഴിക്കാനും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാനും ഭഗവദ് ഗീതയുടെ ഒരു പകർപ്പ് സൂക്ഷിക്കാനും ഭാര്യയെയും ബന്ധുക്കളെയും ദിവസവും ഒരു മണിക്കൂർ കാണാനും അനുവദിക്കും. കൂടാതെ കെജ്‌രിവാളിന് മറ്റൊരു അഭ്യർത്ഥനയും ഉണ്ടായിരുന്നു.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് നല്‍കിയ കേസില്‍ ജയിലില്‍ എത്തിയപ്പോള്‍ തനിക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയില്‍ ബെല്‍റ്റ് പരാമർശിക്കാൻ മറന്നുപോയെന്ന് മുഖ്യമന്ത്രി പ്രത്യേക ജഡ്ജി അമിതാഭ് റാവത്തിനെ അറിയിച്ചു. തന്റെ ബെല്‍റ്റ് എടുക്കാത്തതിനാല്‍ തിഹാർ ജയിലിലേക്ക് പോകുമ്ബോള്‍ പാൻ്റ് പിടിക്കേണ്ടി വന്നു, അത് തനിക്ക് നാണക്കേടായി തോന്നിയെന്ന് കെജ്‌രിവാള്‍ വിശദീകരിച്ചു. കെജ്‌രിവാളിന്റെ ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചു. ജൂണ്‍ 29 ന് വൈകിട്ട് ഏഴ് മണിയോടെ കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കും.


Post a Comment

വളരെ പുതിയ വളരെ പഴയ