തിരുവനന്തപുരം
മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയില്‍ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി.
ഡ്രൈവർ യദു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പരാതി നല്‍കി. ഒന്നുകില്‍ ജോലിയില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിടണമെന്നാണ് ആവശ്യം.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിർത്തിയിരുന്നു. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം നല്‍കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ പാളയത്ത് വച്ചായിരുന്നു സംഭവം. യദു മോശം ആംഗ്യം കാണിച്ചതായി മേയർ പോലീസില്‍ പരാതി നല്‍കിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസിന് കുറുകെ കാർ നിർത്തി ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യദുവും പരാതി സമർപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ