ഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധമാക്കി കേന്ദ്രം. സർക്കാർ ആനുകൂല്യങ്ങള്‍ തടസമില്ലാതെയും മുടക്കമില്ലാതെയും ലഭിക്കാനും തട്ടിപ്പുകള്‍ തടയാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആധാർ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്‌ട്രോണിക് കെവൈസി അഥവാ മസ്റ്ററിംഗ്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങള്‍ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, കണക്‌ഷൻ എടുക്കുന്ന സമയത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബർ എന്നിവ കൈയില്‍ കരുതണം.
രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഇകെവൈസി അപ്‌ഡേറ്റായെന്ന് സന്ദേശമെത്തും. ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ള വ്യക്തി വിദേശത്താണെങ്കിലോ കിടപ്പിലാണെങ്കിലോ മരണപ്പെട്ടിട്ടുണ്ടങ്കിലോ കണക്ഷൻ മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റാനും നിർദ്ദേശമുണ്ട്.
നേരിട്ടെത്താൻ സാധിച്ചില്ലെങ്കില്‍ ഇന്ധന വിതരണ കമ്ബനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. ഇതിനായി കമ്ബനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്‌നിഷൻ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. നടപടികള്‍ ശരിയാകുന്നതോടെ മൊബൈലില്‍ സന്ദേശമെത്തും. ഇനി മുതല്‍ മസ്റ്ററിംഗ് ഇല്ലെങ്കില്‍ ബുക്കിംഗ് അനുവദിക്കില്ലെന്ന് വിതരണ കമ്ബനികളില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ