കാസര്‍കോട്: പട്രോളിംഗിനിടെ എസ് ഐക്ക് ക്രൂര മര്‍ദനം. മഞ്ചേശ്വരം എസ് ഐ പി അനൂപാണ് ഇന്ന് പുലര്‍ച്ചെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്.
ഉപ്പള ഹിദായത്ത് നഗറില്‍ വച്ചായിരുന്നു സംഭവം.
ഒരു പൊലീസുകാരനെയും കൂട്ടിയാണ് എസ് ഐ പട്രോളിംഗിന് പോയത്. ഹിദായത്ത് നഗറിന് സമീപത്തെത്തിയപ്പോള്‍ റാേഡുവക്കില്‍ അഞ്ചംഗ സംഘം നില്‍ക്കുന്നത് കണ്ട് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ എസ് ഐ ഇവരെ ചോദ്യം ചെയ്തു. പൊടുന്നനെ സംഘം ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ എസ് ഐയുടെ വലതുകൈക്ക് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി.
അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരെ എസ് ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ഒരാളുടെ അനധികൃത തട്ടുകട എസ് ഐ പി അനൂപ് നേരത്തേ പൂട്ടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. ഒഴിപ്പിച്ച തട്ടുകടയ്ക്ക് സമീപത്തായിരുന്നു സംഘം നിന്നിരുന്നത്. അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ