രഹസ്യവിവരങ്ങള്‍ നല്‍കാം, രഹസ്യമായി തന്നെ; അറിയിപ്പുമായി കേരള പൊലീസ്

പോലീസുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന രഹസ്യകാര്യങ്ങള്‍ നമ്മുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ അറിയിക്കാം.

കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പില്‍ ഇതിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് കേരളാപൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ് എന്നും ഇത് തടയാനും ക്രമസമാധാനം നിലനിര്‍ത്താനും പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ് എന്നും പൊലീസ് കുറിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ