അറിയിപ്പ്, ജോലി ഒഴിവ്, വിദ്യാഭ്യാസം, സ്കോളർഷിപ്, അപേക്ഷ ക്ഷണിച്ചു, പട്ടയ കേസ്, വിവിധ വായ്പാ പദ്ധതികൾ


കണ്ണൂർ >

മിനിമം വേതന ഉപദേശക സമിതി യോഗം 13 ന്

സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മ വിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പമല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍  തുടങ്ങിയ  മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള  ഉപദേശക സമിതി ഉപസമിതിയുടെ മാറ്റിവെച്ച തെളിവെടുപ്പ് യോഗം ആഗസ്ത് 13 വെള്ളിയാഴ്ച ചേരും. രാവിലെ 11 ന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക. ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍, കാസര്‍കോഡ്  ജില്ലകളിലെ തൊഴിലാളി /തൊഴിലുടമ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം.

തീയതി നീട്ടി

ഐഎച്ച്ആര്‍ഡി പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ആഗസ്ത് 18 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഡി ഡി ടി ഒ എ, ഡി സി എ, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ കോളേജ് ഓഫീസിലും www.ihrd.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0460 2206050, 8547005048

താല്‍ക്കാലിക നിയമനം

ഒണ്ടേന്‍ റോഡില്‍  പ്രവര്‍ത്തിക്കുന്ന ഗവ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു.  അംഗീകൃത  ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ഡിപ്ലോമയും (മൂന്ന് വര്‍ഷം) കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ് എന്നീ താല്‍ക്കാലിക തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു.  ബയോഡാറ്റകള്‍ ആഗസ്ത് 12 നകം fcikannur@rediffmail.com ലേക്ക് അയക്കണം. ഫോണ്‍: 04972 706904

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

തളിപ്പറമ്പ് താലൂക്കിലെ കുറ്റ്യേരി വില്ലേജിലെ പനങ്ങാട്ടൂര്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍  പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ് (malabardevaswom.kerala.gov.in), നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.

ഫാഷന്‍ ഡിസൈനിംഗ് :അപേക്ഷ ക്ഷണിച്ചു

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ഫാഷന്‍ ഡിസൈനിംഗില്‍ ദ്വിവത്സര ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താംക്ലാസ്സ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷയും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പുകള്‍, സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, 25 രൂപ രജിസ്‌ട്രേഷന്‍ ഫീസ് , എന്നിവ സഹിതം ആഗസ്ത് 31 നകം സ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9946521962

അപേക്ഷ ക്ഷണിച്ചു

നെരുവമ്പ്രം ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ 2021-22 അധ്യയന വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ട് വര്‍ഷം. യോഗ്യത എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്ല്യം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷാ ഫോറം www.sitttrkerala.ac.in എന്ന വെബ്സൈറ്റിലോ ഓഫീസില്‍ നിന്നോ ലഭിക്കും. അപേക്ഷാ ഫീസ് 25 രൂപ. പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 31 നകം ലഭിക്കണം. ഫോണ്‍: 9400006495, 8907005262.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ആഗസ്ത് 13 വരെ  കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ കെഎല്‍ 01 എ ക്യൂ 1223 ടാറ്റ സ്‌പേഷ്യോ റിപ്പയര്‍ ചെയ്യുന്നതിനാവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആഗസ്ത് 13ന് വൈകിട്ട് മൂന്ന് മണിക്കകം സൂപ്രണ്ട്, സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2746141, 2747180

ഇ ലേലം

ജില്ലയിലെ കണ്ണൂര്‍ ടൗണ്‍, ചക്കരക്കല്‍, മയ്യില്‍, കണ്ണൂര്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്, വളപട്ടണം, തലശ്ശേരി, ന്യൂമാഹി, തലശ്ശേരി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്, കതിരൂര്‍, ചൊക്ലി, ധര്‍മടം, കൂത്തുപറമ്പ്, പാനൂര്‍, കൊളവല്ലൂര്‍, കണ്ണവം, മട്ടന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിസരത്തും ചക്കരക്കല്‍ ഡംബിംഗ് യാര്‍ഡിലുമായി സൂക്ഷിച്ചുവരുന്ന അവകാശികളില്ലാത്ത 407 വാഹനങ്ങള്‍ ആഗസ്ത് 27 ന് രാവിലെ 11 മണി മുതല്‍ 3.30 വരെയുള്ള സമയത്ത് www.mstcecommerce.com വഴി ഇ ലേലം ചെയ്യും.  ഫോണ്‍: 0497 2763332.

ലേലം ചെയ്യും

കണ്ണൂര്‍ എക്സൈസ് ഡിവിഷനിലെ എക്സൈസ്, പൊലീസ് വകുപ്പുകളുടെ വിവിധ അബ്കാരി കേസുകളില്‍പ്പെട്ട് കണ്ടുകെട്ടിയ വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ലേലം ആഗസ്ത് 26ന് രാവിലെ 11 മണിക്ക് പൊടിക്കുണ്ടിലെ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 0497 2706698

Post a Comment

വളരെ പുതിയ വളരെ പഴയ